അബുദാബി: യുഎഇയില്‍ ശനിയാഴ്ച 1,231 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ആയിരത്തിലധികം പേര്‍ പുതുതായി രോഗമുക്തി നേടി. 1,051 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 97,760 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 87,122 പേര്‍ രോഗമുക്തരായി. 426 ആണ് രാജ്യത്തെ കൊവിഡ് മൂലമുള്ള ആകെ മരണസംഖ്യ. നിലവില്‍ 10,212 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 117,800ലധികം കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.