Asianet News Malayalam

യുഎഇയില്‍ 2,112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 2,49,014 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

UAE reported 2112 new covid cases on april 8
Author
Abu Dhabi - United Arab Emirates, First Published Apr 8, 2021, 7:37 PM IST
  • Facebook
  • Twitter
  • Whatsapp

അബുദാബി: യുഎഇയില്‍ 2,112 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,191 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 2,49,014 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,78,131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 4,63,032 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,523 പേരാണ് ഇരുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13,576 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 

Follow Us:
Download App:
  • android
  • ios