അബുദാബി: യുഎഇയില്‍ ഞായറാഴ്ച 640 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,489 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

468 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് ഭേദമായത്. ആകെ രോഗമുക്തരുടെ എണ്ണം 69,451 ആയി. 399 ആണ് ആകെ മരണസംഖ്യ. നിലവില്‍ 9,639 പേരാണ് ചികിത്സയിലുള്ളത്. 84,000ത്തിലധികം കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.