Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 691 പേര്‍ക്ക് കൂടി കൊവിഡ് മുക്തി; രണ്ട് മരണം

യുഎഇയില്‍ ഇതുവരെ 150,345 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. ഇവരില്‍ 143,252 പേരും രോഗമുക്തരായിട്ടുണ്ട്.

uae reported 691 new covid recoveries on sunday
Author
Abu Dhabi - United Arab Emirates, First Published Nov 15, 2020, 4:03 PM IST

അബുദാബി: യുഎഇയില്‍ ഞായറാഴ്ച 1,210 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന  691 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു.

യുഎഇയില്‍ ഇതുവരെ 150,345 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. ഇവരില്‍ 143,252 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 530 പേര്‍ മരണപ്പെട്ടു. നിലവില്‍ 6,563 കൊവിഡ് ബാധിതര്‍ രാജ്യത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 126,916 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1.49 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios