അബുദാബി: യുഎഇയില്‍ പുതുതായി 254 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,606 ആയി. 295 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 55,385 ആയി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 353 ആയി. നിലവില്‍ 5,868 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍