അബുദാബി: യുഎഇയില്‍ ഇന്ന് 1,111 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഞായറാഴ്‍ച ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 683 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്ത് ഇതുവരെ 1,42,143 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,38,291 പേര്‍ക്കും ഇതിനോടകം രോഗമുക്തി നേടാനായി. 514 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 3,338 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്തുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,882 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതുവരെ യുഎഇയില്‍ 1.40 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയെന്നാണ് കണക്ക്.