ഇതുവരെ രാജ്യത്ത് 96,529 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 86,071 പേരും ഇതിനോടകം രോഗമുക്തരായി. 424 പേര്‍ മരണപ്പെട്ടു. 

അബുദാബി: യുഎഇയില്‍ വെള്ളിയാഴ്‍ച 1181 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1168 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

ഇതുവരെ രാജ്യത്ത് 96,529 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 86,071 പേരും ഇതിനോടകം രോഗമുക്തരായി. 424 പേര്‍ മരണപ്പെട്ടു. നിലവില്‍ 10,034 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,07,187 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇതുവരെ 97 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍. പരിശോധനകള്‍ വര്‍ദ്ധിപ്പിച്ച് പരമാവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.