Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,798 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,56,181 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

uae reports  1798 new covid cases on April 14
Author
Abu Dhabi - United Arab Emirates, First Published Apr 14, 2021, 6:57 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 1,798 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,492 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,56,181 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 4,89,495 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,73,398 പേരും ഇതിനോടകം രോഗമുക്തരായി. 1,541 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 14,556 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

Follow Us:
Download App:
  • android
  • ios