അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഈ മാസം കൊവിഡ് മരണങ്ങളില്ലാത്ത നാലാമത്തെ ദിവസമാണിന്ന്. അതേസമയം ഇന്ന് പുതിയ രോഗികളുടെ എണ്ണം, രോഗമുക്തി നേടിയവരെക്കാള്‍ കൂടുതലാണ്. 375 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരായത് 297 പേരാണ്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,921 ആയെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 53,202 പേരും രോഗമുക്തരായി. 347 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6372 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,000 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.