പുതിയതായി നടത്തിയ  185,406  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.18 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

അബുദാബി: യുഎഇയില്‍(UAE) ഇന്ന് 51 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 69 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 185,406 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.18 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 742,278 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 737,255 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,148 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,875 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

ദുബൈ: റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍(Rafale fighter jets) വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും(UAE) ഫ്രാന്‍സും( France) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. 

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു കരാറുകളില്‍ വെള്ളിയാഴ്ച ഒപ്പിട്ടത്. എക്‌സ്‌പോ 2020 ദുബൈ നഗരിയിലെത്തിയ മാക്രോണിനെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. 80 റഫാല്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ട്വീറ്റ് ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അഭിവാദ്യങ്ങള്‍ ഫ്രാന്‍സ് പ്രസിഡന്റിന് അബുദാബി കിരീടാവകാശി കൈമാറി. സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ യുഎഇയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും മാക്രോണ്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.