രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു  മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,30,359 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 696 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,916 പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,30,359 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,78,102 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,28,983 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,300 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 46,819 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Scroll to load tweet…

അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന നാല് ആഴ്ചയിലൊരിക്കല്‍

അബുദാബി: അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് (Students below 16 years) കൊവിഡ് പരിശോധനയില്‍ (Covid Test) ഇളവ്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് (Abu Dhabi Department of Education and Knowledge) ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ വീതം കൊവിഡ് പി.സി.ആര്‍ പരിശോധന (Covid PCR Test) നടത്തിയാല്‍ മതിയാവും.

നേരത്തെ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതില്‍ മാറ്റം വരുത്തിയാണ് പരിശോധന നാല് ആഴ്‍ചയില്‍ ഒരിക്കല്‍ മതിയെന്ന തീരുമാനം പ്രഖ്യാപിച്ചത്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‍കൂളുകളിലേക്കും അയച്ചു. അതേസമയം 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകളില്‍ ഹാജരാവാന്‍ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. ഇതിന് പുറമെ 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഇതുവരെ കൊവിഡ് വാക്സിന്‍ എടുത്തിട്ടില്ലെങ്കിലോ അല്ലെങ്കില്‍ വാക്സിനേഷനില്‍ ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലോ ഏഴ് ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം.

അബുദാബിയില്‍ അഞ്ച് സ്‍കൂളുകള്‍ കൂടി ബ്ലൂ ടിയര്‍ പദവിയിലെത്തിയതായി നേരത്തെ അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് അറിയിച്ചിരുന്നു. സ്‍കൂളുകളില്‍ നേരിട്ട് ഹാജരായി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ 85 ശതമാനം പേരും വാക്സിനെടുത്ത് കഴിയുമ്പോഴാണ് ഈ പദവി ലഭിക്കുക. ഈ വര്‍ഷം ജനുവരിയിലാണ് വാക്സിനേഷന്‍ ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു സംവിധാനം നടപ്പാക്കി തുടങ്ങിയത്. എമിറേറ്റിലെ നാല് ശതമാനം സ്വകാര്യ സ്‍കൂളുകളാണ് നിലവില്‍ ഈ പദവിയിലുള്ളത്. 8.8 ശതമാനം സ്‍കൂളുകള്‍ ഗ്രീന്‍ കാറ്റഗറിയിലും 19.8 ശതമാനം സ്‍കൂളുകള്‍ യെല്ലോ വിഭാഗത്തിലുമാണ്. ഓറഞ്ച് വിഭാഗത്തിലാണ് നിലവില്‍ 67.4 ശതമാനം സ്‍കൂളുകളും ഉള്‍പ്പെടുന്നത്.