ഇത്തരത്തില്‍ ഫോണ്‍ വിളിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള മറ്റ് ബാങ്കിങ് വിവരങ്ങളോ കൈമാറരുത്. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ബാങ്ക് അക്കൗണ്ടുകളോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ ബ്ലോക്ക് ചെയ്തുവെന്ന് അറിയിച്ചുകൊണ്ട് യുഎഇ കേന്ദ്ര ബാങ്ക് ആരെയും ബന്ധപ്പെടില്ല

അബുദാബി: വ്യാജ ടെലിഫോണ്‍ കോളുകള്‍ വഴിയും എസ്എംഎസുകള്‍ വഴിയും പണം തട്ടാന്‍ ശ്രമിക്കുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്. യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നെന്ന പേരില്‍ തട്ടിപ്പുകാര്‍ ജനങ്ങളെ സമീപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരത്തില്‍ ഫോണ്‍ വിളിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള മറ്റ് ബാങ്കിങ് വിവരങ്ങളോ കൈമാറരുത്. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ബാങ്ക് അക്കൗണ്ടുകളോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ ബ്ലോക്ക് ചെയ്തുവെന്ന് അറിയിച്ചുകൊണ്ട് യുഎഇ കേന്ദ്ര ബാങ്ക് ആരെയും ബന്ധപ്പെടില്ല. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാജമാണ്. അക്കൗണ്ട് വിവരങ്ങളോ കാര്‍ഡ് വിവരങ്ങളോ ദുരുപയോഗം ചെയ്യപ്പെടാതെ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും യുഎഇ കേന്ദ്ര ബാങ്ക് അറിയിച്ചു.