ദുബൈ: ആറ് മാസത്തിലധികം വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയിലേക്ക് മടങ്ങി വരാന്‍ അനുമതി. വിമാനക്കമ്പനികളായ ഫ്ലൈ ദുബൈയും ഇന്ത്യന്‍ ഇന്ത്യ എക്സ്‍പ്രസുമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സാധുതയുള്ള താമസ വിസയുണ്ടാക്കിയിരിക്കണം. ഇതോടൊപ്പം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‍സില്‍ നിന്നുള്ള അനുമതിയും ആവശ്യമാണ്. ഇത് രണ്ടുമുള്ള പ്രവാസികള്‍ക്ക് മാര്‍ച്ച് 31ന് മുമ്പ് രാജ്യത്തേക്ക് മടങ്ങിവരാമെന്നാണ് രണ്ട് വിമാനക്കമ്പനികളുടെയും അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം നാട്ടില്‍ നിന്ന് മടങ്ങാനാവാതെ കുടുങ്ങിപ്പോയ നിരവധി പ്രവാസികള്‍ക്ക് ഇത് സഹായകമായി മാറും.