Asianet News MalayalamAsianet News Malayalam

ഉംറ തീര്‍ത്ഥാടകരുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് പാകിസ്ഥാനിൽനിന്നാണ്. 981131 തീർത്ഥാടകർ പാകിസ്ഥാനിൽ നിന്നെത്തി. രണ്ടാം സ്ഥാനത്തു ഇന്തോനേഷ്യയാണ്

Umrah pilgrims cross over 4 lakh pilgrim's India ranks third in the list of the top countries
Author
Riyadh Saudi Arabia, First Published Mar 10, 2019, 12:03 AM IST

റിയാദ്: ഈ വർഷം ഇന്ത്യയിൽ നിന്നെത്തിയ ഉംറ തീർത്ഥാടകരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞതായി ഹജ്ജ്- ഉംറ മന്ത്രാലയം. വിവിധ രാജ്യങ്ങളിൽനിന്നായി ഈ വർഷം ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ എത്തിയത് 40 ലക്ഷത്തിലധികം തീർത്ഥാടകരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സെപ്റ്റംബർ 11 മുതൽ മാർച്ച് 7 വരെയുള്ള കാലയളവിൽ വിദേശ രാജ്യങ്ങളിൽ ഉംറ നിർവ്വഹിക്കാനെത്തിയത് 40,85,775 തീർത്ഥാടകരാണെന്നാണ് ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചത്. എന്നാൽ ഈ കാലയളവിൽ അനുവദിച്ച ഉംറ വിസകളുടെ എണ്ണം 45,66,632 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് പാകിസ്ഥാനിൽനിന്നാണ്. 981131 തീർത്ഥാടകർ പാകിസ്ഥാനിൽ നിന്നെത്തി. രണ്ടാം സ്ഥാനത്തു ഇന്തോനേഷ്യയാണ്. എന്നാൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നെത്തിയത് 4,21,697 തീർത്ഥാടകരാണ്.

ഉംറ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാടകർക്കുള്ള വ്യവസ്ഥകൾ കർശനമാക്കിയതിനാൽ ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Follow Us:
Download App:
  • android
  • ios