സാമൂഹിക പ്രാധാന്യമുള്ള പദ്ധതികള്‍ക്ക് പിന്തുണ നല്‍കുക വഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് യൂണിയന്‍ കോപും മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യൂണിയന്‍കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസിയും മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റ് സിഇഒ ഒമര്‍ ഹമദ് ബു ശെഹബുമാണ് കരാറില്‍ ഒപ്പുവെച്ചത്. യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ, സുഹൈല്‍ അല്‍ ബസ്‍തകി, സീനിയര്‍ കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സാലെം, മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ഖാലിദ് അല്‍ ബന്നൈ, മാര്‍ക്കറ്റിങ് ആന്റ് പാര്‍ട്ണര്‍ഷിപ്പ്സ് ഡിപ്പാര്‍ട്ട്മെന്റ് ഇമാന്‍ അലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ദുബൈ: സാമൂഹിക പ്രാധാന്യമുള്ള പദ്ധതികള്‍ക്ക് പിന്തുണ നല്‍കുക വഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് യൂണിയന്‍ കോപും മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യൂണിയന്‍കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസിയും മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റ് സിഇഒ ഒമര്‍ ഹമദ് ബു ശെഹബുമാണ് കരാറില്‍ ഒപ്പുവെച്ചത്. യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ, സുഹൈല്‍ അല്‍ ബസ്‍തകി, സീനിയര്‍ കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സാലെം, മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ഖാലിദ് അല്‍ ബന്നൈ, മാര്‍ക്കറ്റിങ് ആന്റ് പാര്‍ട്ണര്‍ഷിപ്പ്സ് ഡിപ്പാര്‍ട്ട്മെന്റ് ഇമാന്‍ അലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
സമൂഹത്തിന് വേണ്ടിയുള്ള പരിപാടികളില്‍ പങ്കാളികളാവുക വഴി സര്‍ക്കാര്‍ മേഖലയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള യൂണിയന്‍ കോപിന്റെ പദ്ധതികളുടെ ഭാഗമാണ് ഈ ധാരണപത്രം. ഒപ്പം സാമൂഹിക വികസനത്തില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും യൂണിയന്‍ കോപ് ലക്ഷ്യമിടുന്നു. മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റിന്റെ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്ന താഴ്‍ന്ന വരുമാനക്കാര്‍ക്കും മറ്റുള്ളവര്‍ക്കുംസാധനങ്ങള്‍ വാങ്ങുന്നതിനുള്ള കാര്‍ഡുകള്‍ പുതിയ കരാര്‍ പ്രകാരം യൂണിയന്‍ കോപ് നല്‍കും.
അനുഗ്രഹിത മാസമായ റമദാനിലെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പരിപാടികളുടെ ഭാഗമാണ് മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയന്‍കോപ് നല്‍കുന്ന പിന്തുണയെന്ന് യൂണിയന്‍കോപ് സിഇഒ, ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. ഒപ്പം ജനങ്ങള്‍ക്ക് പിന്തുണ നല്‍കാനും സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ സന്ദേശം വളര്‍ത്തിയെടുക്കാനുമുള്ള പദ്ധതികളുടെയും ഭാഗമാണിത്. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള യഥാര്‍ത്ഥ ശക്തിയായി കണക്കാക്കപ്പെടുന്നത് ഈ സഹകരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉത്പാദനം വര്‍ദ്ധിപ്പിക്കാനും വികസനത്തിനും പുരോഗതിക്കും സമൂഹത്തിന്റെ ആവശ്യ പൂര്‍ത്തീകരണത്തിനുമുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഭരണ നേതൃത്വം വഹിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്കും കാഴ്‍ചപ്പാടുകള്‍ക്കും അഭിരുചികള്‍ക്കും യോചിക്കുന്ന തരത്തിലും രണ്ട് മേഖലകള്‍ക്കിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും പ്രവര്‍ത്തന വിജയം ലക്ഷ്യമിട്ടുമായിട്ടായിരിക്കണം അതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക രംഗത്തും സാമൂഹിക പ്രവര്‍ത്തന മേഖലയിലും, ദേശീയ സമ്പദ് വ്യവസ്ഥയെയും ചില്ലറ വിപണന മേഖലയെയും പുരോഗതിയിലേക്ക് നയിക്കുന്നതിലും യൂണിയന്‍ കോപ് വഹിക്കുന്ന നിര്‍ണായകവും നേതൃപരവുമായ പങ്കിനെക്കുറിച്ച്, മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‍മെന്റ് സിഇഒ ഒമര്‍ ഹമദ് ബു ശെഹാബ് എടുത്തുപറഞ്ഞു. കോര്‍പറേഷന്റ ഗുണഭോക്താക്കള്‍ക്കായുള്ള യൂണിയന്‍കോപിന്റെ പിന്തുണ ഓട്ടേറെ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്‍ടിക്കും. യുഎഇ സമൂഹം പടുത്തുയര്‍ത്തപ്പെട്ട മൂല്യങ്ങള്‍ പ്രതിഫലിക്കുന്നതും ഇത്തരം സാമൂഹിക പരിപാടികളിലൂടെയുള്ള സാമൂഹിക ഐക്യദാര്‍ഢ്യം പ്രകടമാക്കുന്നതുമാണ് ഇത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തിലൂടെ പരിശ്രമങ്ങള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് സേവനമെത്തിക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് ഈ ധാരണാപത്രമെന്നും അദ്ദേഹം പറഞ്ഞു.
