വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ 20,000 ഉല്‍പ്പന്നങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുബൈയിലെ വിവിധ സ്ഥലങ്ങളിലുള്ള 23 ശാഖകളില്‍ ഓഗസ്റ്റ് എട്ടു മുതല്‍ 18 വരെയാണ് ക്യാമ്പയിന്‍ നടക്കുക.
ദുബൈ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് 'ബാക്ക് ടു സ്‌കൂള്‍' പ്രൊമോഷന്‍ ക്യാമ്പയിനുമായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. രണ്ടു കോടി ദിര്‍ഹമാണ് ഓഗസ്റ്റ് എട്ടു മുതല്‍ ഓഗസ്റ്റ് 18 വരെ നീളുന്ന ക്യാമ്പയിനിനായി യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. 20,000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവാണ് ക്യാമ്പയിന്‍ കാലയളവില്‍ ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന നിരവധി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്ന യൂണിയന്‍ കോപിന്റെ പദ്ധതിയുടെ ഭാഗമാണിത്.
ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്നതും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് നല്‍കുന്നതും യൂണിയന്‍ കോപിന്റെ ലക്ഷ്യങ്ങളാണെന്ന് യൂണിയന്‍ കോപിന്റെ ട്രേഡിങ് ഡിവിഷന്‍ ഡയറക്ടര്‍ മജിറുദ്ദീന്‍ ഖാന്‍ പറഞ്ഞു. ദുബൈയിലെ വിവിധ സ്ഥലങ്ങളിലുള്ള യൂണിയന്‍ കോപ് ശാഖകളില്‍ ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മികച്ചതാക്കാനുള്ള യൂണിയന്‍ കോപിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് എല്ലാ വര്‍ഷവും ബാക്ക് ടു സ്‌കൂള്‍ ക്യാമ്പയിനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ബാക്ക് ടു സ്‌കൂള്‍ ക്യാമ്പയിന്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കൊവിഡ് മഹാമാരി കാലത്തെ മാറിയ സാഹചര്യങ്ങള്‍ക്ക് അുസരിച്ച് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആവശ്യമായ നൂതന വസ്തുക്കളും ഇത്തവണത്തെ ക്യാമ്പയിനിലൂടെ ലഭ്യമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ 20,000 ഉല്‍പ്പന്നങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദുബൈയിലെ വിവിധ സ്ഥലങ്ങളിലുള്ള 23 ശാഖകളില്‍ ഓഗസ്റ്റ് എട്ടു മുതല്‍ 18 വരെയാണ് ക്യാമ്പയിന്‍ നടക്കുക. വിദ്യാര്‍ത്ഥികളുടെ പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ചുള്ള ക്യാമ്പയിനിലൂടെ ഉപഭോക്താക്കള്‍ക്കും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കുന്നു. സാമ്പത്തിക മേഖലയില്‍ വേറിട്ട സ്ഥാനവും പ്രശസ്തിയും യൂണിയന്‍ കോപിന് സ്വന്തമാണ്. ബിസിനസ് വ്യാപിപ്പിക്കുന്നതിനായി ഏറ്റവും പുതിയ രീതികള്‍ സ്വീകരിച്ചാണ് യൂണിയന്‍ കോപ് മുമ്പോട്ട് പോകുന്നതെന്ന് മജിറുദ്ദീന്‍ ഖാന്‍ വ്യക്തമാക്കി. വര്‍ഷം തോറുമുള്ളതും, ഓരോ സീസണുകളില്‍ നടത്തുന്നതും മാസം തോറുമുള്ളതും കൃത്യമായ ഇടവേളകളില്‍ നടത്തുന്ന പ്രതിവാര ക്യാമ്പയിനുകളും ഉള്‍പ്പെടെയുള്ള പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ യൂണിയന്‍ കോപിന്റെ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ടാണ് ഒരുക്കുന്നത്. ബാക് ടു സ്‌കൂള്‍ ക്യാമ്പയിന്‍ യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെയും ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
