Asianet News MalayalamAsianet News Malayalam

ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്റർ; രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രം

വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

vaccination to begin at Oman convention and exhibition centre from 20th June
Author
Muscat, First Published Jun 16, 2021, 10:51 PM IST

മസ്‍കത്ത്: കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

വാക്സിനേഷൻ സംബന്ധമായ രജിസ്ട്രേഷനുകൾക്ക് മന്ത്രാലയത്തിന്റെ അറിയിപ്പുകൾ  ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ നിർദ്ദേശിക്കുന്നുണ്ട്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പത്ത് മിനിറ്റ്  യാത്ര ചെയ്‌താൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ എത്തിച്ചാരാം.

Follow Us:
Download App:
  • android
  • ios