സബാഹ് അല്‍ അഹ്മദ് ഏരിയയില്‍ നിന്നാണ് വാഹനം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ട്രാഫിക് വിഭാഗം വാഹനം കസ്റ്റഡിയിലെടുത്തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടപടി. വൈറലായ വീഡിയോയെക്കുറിച്ച് അന്വേഷണം നടത്തിയ ട്രാഫിക് അധികൃതര്‍ വാഹനം കണ്ടുകെട്ടി.

സബാഹ് അല്‍ അഹ്മദ് ഏരിയയില്‍ നിന്നാണ് വാഹനം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ട്രാഫിക് വിഭാഗം വാഹനം കസ്റ്റഡിയിലെടുത്തു. രണ്ടു കുട്ടികള്‍ ചേര്‍ന്ന് വാഹനത്തില്‍ കയറുന്നതും വാഹനമോടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 12 വയസ്സ് തോന്നിക്കുന്ന കുട്ടിയും അനുജനും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona