Asianet News MalayalamAsianet News Malayalam

ഒമാനിൽ തീപ്പിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. അഗ്നി ശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 

vehicles gutted in a blaze occurred in Oman
Author
Muscat, First Published Apr 4, 2021, 7:30 PM IST

മസ്‍കത്ത്: ഒമാനിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.  മസ്‍കത്ത് ഗവർണറേറ്റിലെ ബൗഷർ വിലയാത്തിലായിരുന്നു സംഭവമെന്ന് ജനറൽ അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അറിയിച്ചു.  നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. അഗ്നി ശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍‌ അറിയിച്ചു.

Follow Us:
Download App:
  • android
  • ios