മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ഓടുകയായിരുന്ന കാറിന്‍റെ ക്രൂയിസ് കൺട്രോൾ തകരാറിലായപ്പോഴാണ് ഡ്രൈവര്‍ പോലീസിന്‍റെ സഹായം തേടിയത്
അബുദാബി: ദുരന്തമാകേണ്ട വാഹനാപകടം സാഹസികമായി ഒഴിവാക്കി അബുദാബി പൊലീസ്. അബുദാബി– അൽ ഐൻ റോഡില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ വൈറലാകുകയാണ്. വാഹനത്തിന്‍റെ വേഗത ഒരേതരത്തിൽ നിലനിർത്താൻ സഹായിക്കുന്ന ക്രൂയിസ് കൺട്രോൾ സംവിധാനം പ്രവർത്തിപ്പിച്ച് 130 കിലോമീറ്റർ വേഗത്തിലാണ് അൽഐൻ സ്വദേശിയായ ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ഓടുകയായിരുന്ന കാറിന്‍റെ ക്രൂയിസ് കൺട്രോൾ തകരാറിലായപ്പോഴാണ് ഡ്രൈവര്‍ പോലീസിന്‍റെ സഹായം തേടിയത്. 15 വാഹനങ്ങൾ അണിനിരന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആർക്കും പരിക്കില്ലാതെ കാറിനെ അബുദാബി പൊലീസ് നിയന്ത്രണത്തിലാക്കിയത്. ഇതിന്‍റെ വീഡിയോ തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അബുദാബി പോലീസ് പങ്കുവച്ചത്. ആയിരങ്ങളാണ് ഈ സംഭവത്തില്‍ പോലീസിന് അനുമോദനവുമായി എത്തുന്നത്.
