Asianet News MalayalamAsianet News Malayalam

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് അബുദാബി

യുഎസ് വിസിറ്റര്‍ വിസ, ഗ്രീന്‍ കാര്‍ഡ്, യുകെ, ആറ് മാസം കാലാവധിയുള്ള യൂറോപ്യന്‍ റെസിഡന്‍സി എന്നിവയുമായെത്തുന്ന ഇന്ത്യക്കാര്‍ക്കും വിസ ഓണ്‍ അറൈവലിന് അര്‍ഹതയുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കി.

Visa on arrival in Abu Dhabi for passengers from 70 countries
Author
Abu Dhabi - United Arab Emirates, First Published Aug 17, 2021, 9:35 PM IST

അബുദാബി: എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് അബുദാബി. പട്ടികയിലുള്ള 70 രാജ്യങ്ങളില്‍ നിന്ന് അബുദാബി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നേരിട്ടെത്തി വിസ നേടാമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു.

യുഎസ് വിസിറ്റര്‍ വിസ, ഗ്രീന്‍ കാര്‍ഡ്, യുകെ, ആറ് മാസം കാലാവധിയുള്ള യൂറോപ്യന്‍ റെസിഡന്‍സി എന്നിവയുമായെത്തുന്ന ഇന്ത്യക്കാര്‍ക്കും വിസ ഓണ്‍ അറൈവലിന് അര്‍ഹതയുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കി. 100 ദിര്‍ഹം നല്‍കിയാല്‍ 14 ദിവസത്തെ വിസ ലഭിക്കും. 250 ദിര്‍ഹം അടച്ചാല്‍ ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. 

വിസ ഓണ്‍ അറൈവല്‍ അനുവദിച്ച രാജ്യങ്ങള്‍

  • അണ്ടോറ
  • അര്‍ജന്റീന
  • ഓസ്‌ട്രേലിയ
  • ഓസ്ട്രിയ
  • ബഹമാസ്
  • ബാര്‍ബഡോസ്
  • ബെല്‍ജിയം
  • ബ്രസീല്‍
  • ബ്രൂണെ
  • ബള്‍ഗേറിയ
  • കാനഡ
  • ചിലി
  • കൊളംബിയ
  • കോസ്റ്ററിക
  • ക്രൊയേഷ്യ
  • സൈപ്രസ്
  • ചെക് റിപ്പബ്ലിക്
  • ഡെന്‍മാര്‍ക്
  • എസ്റ്റോണിയ
  • ഫിന്‍ലാന്‍ഡ്
  • ഫ്രാന്‍സ്
  • ജര്‍മനി
  • ഗ്രീസ്
  • ഹോണ്ടറസ്
  • ഹോങ്കോങ്
  • ഹംഗറി
  • ഐസ് ലാന്‍ഡ്
  • അയര്‍ലാന്‍ഡ്
  • ഇറ്റലി
  • ജപ്പാന്‍
  • കസഖ്സ്ഥാന്‍
  • ലാത് വിയ
  • ലീക്‌സ്റ്റെസ്റ്റീന്‍
  • ലിത്വാനിയ
  • ലക്‌സംബര്‍ഗ്
  • മലേഷ്യ
  • മാലിദ്വീപ്
  • മാള്‍ട്ട
  • മെക്‌സിക്കോ
  • മൊണോകോ
  • മോണ്ടനെഗ്രോ
  • നൗറു
  • നെതര്‍ലാന്‍ഡ്‌സ്
  • ന്യൂസിലാന്‍ഡ്
  • നോര്‍വെ
  • ചൈന
  • പെറു
  • പോളണ്ട്
  • റിപ്പബ്ലിക് ഓഫ് മൗറീഷ്യസ്
  • റിപ്പബ്ലിക് ഓഫ് എല്‍ സല്‍വദോര്‍
  • പോര്‍ചുഗല്‍
  • റുമാനിയ
  • റഷ്യ
  • സെന്റ് വിന്‍സന്റ് ആന്‍ജ് ദ് ഗ്രനാഡിന്‍സ്
  • സാന്‍ മൊറിനോ
  • സെര്‍ബിയ
  • സെയ്‌ഷെല്‍സ്
  • സിംഗപ്പൂര്‍
  • സ്ലൊവാക്യ
  • സ്ലൊവാനിയ
  • സോളമന്‍
  • സൗത്ത് കൊറിയ
  • സ്‌പെയിന്‍
  • സ്വീഡന്‍
  • സ്വിറ്റ്സര്‍ലാന്‍ഡ്
  • ദ് വത്തിക്കാന്‍
  • യുക്രെയിന്‍
  • യുകെ
  • അമേരിക്ക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios