കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമെ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറിയിപ്പുണ്ടാകുമെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വീറ്റ് ചെയ്തു.

അബുദാബി: ഇന്ത്യ-യുഎഇ ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ ഉടന്‍ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതര്‍. യുഎഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്കുള്ള വിസ,യാത്രാ നിയന്ത്രണങ്ങളില്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയം ഇളവ് വരുത്തിയതോടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമെ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറിയിപ്പുണ്ടാകുമെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വീറ്റ് ചെയ്തു. ഇതിന് ശേഷം മാത്രമെ യാത്രക്കാര്‍ യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദര്‍ശക വിസകള്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്നതെന്ന് പവന്‍ കപൂര്‍ മുമ്പ് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സന്ദര്‍ശക വിസയിലെത്തി ആളുകള്‍ പ്രശ്നങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കണം. ജോലി അന്വേഷിക്കുന്നവര്‍ സാഹചര്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം. ഉറപ്പായ ജോലിയുണ്ടെങ്കില്‍ പ്രശ്നമില്ല. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തുന്നതും അംഗീകരിക്കാം. എന്നാല്‍ ജോലി അന്വേഷിച്ചെത്തി ദുരിതത്തിലാവുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ജോലി അന്വേഷിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ഇത് ശരിയായ സമയമാണോ എന്ന് ആലോചിക്കണമെന്നും പവന്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു.

Scroll to load tweet…