ഫോണ്‍ ലാപ്‍ടോപ് തുടങ്ങിയ ഉപകരങ്ങളിലെ സ്വകാര്യ വിവരങ്ങള്‍  സൂക്ഷിക്കണമെന്നാണ് ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ ടി.ആര്‍.എ അറിയിച്ചിരിക്കുന്നത്. 

ദുബായ്: പൊതുസ്ഥലങ്ങളിലെ വൈഫൈ നെറ്റ്‍വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി. ഫോണ്‍ ലാപ്‍ടോപ് തുടങ്ങിയ ഉപകരങ്ങളിലെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കണമെന്നാണ് ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ ടി.ആര്‍.എ അറിയിച്ചിരിക്കുന്നത്.

ഗള്‍ഫിലെ കടകളിലും ഷോപ്പിങ് മാളുകളുയും വിമാനത്താവളങ്ങളിലുമടക്കം ഒട്ടുമിക്കയിടങ്ങളിലും ലഭ്യമാവുന്ന വൈഫൈ നെറ്റ്‍വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇത്തരം നെറ്റ്‍വര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയും. സുരക്ഷിതമല്ലാത്ത വെബ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുകയും അത്തരം വെ‍ബ്സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.

Scroll to load tweet…