Asianet News MalayalamAsianet News Malayalam

ഒമാനില്‍ വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ബൗഷർ ബ്ലഡ് ബാങ്കിൽ ഒരുക്കിയിരുന്ന ക്യാമ്പിൽ മസ്‍കത്തിലെ ഇന്ത്യൻ എംബസി ജീവനക്കാരും ഫെഡറേഷൻ അംഗങ്ങളും ഉൾപ്പടെ എൺപതിലധികം പേർ പങ്കെടുത്തു.

world malayali federation organises blood donation camp
Author
Muscat, First Published Oct 8, 2021, 9:22 AM IST

മസ്‍കത്ത്: വേൾഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു മസ്‍കത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് വേൾഡ് മലയാളി ഫെഡറേഷൻ മസ്‍കത്തിൽ രക്തദാന ക്യാമ്പ് ഒരുക്കിയത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ബൗഷർ ബ്ലഡ് ബാങ്കിൽ ഒരുക്കിയിരുന്ന ക്യാമ്പിൽ മസ്‍കത്തിലെ ഇന്ത്യൻ എംബസി ജീവനക്കാരും ഫെഡറേഷൻ അംഗങ്ങളും ഉൾപ്പടെ എൺപതിലധികം പേർ പങ്കെടുത്തു.

വിവിധ ഘട്ടങ്ങളിലായി 170 തവണകളിലധികം രക്തം ദാനം ചെയ്‍തിട്ടുള്ള മുതിർന്ന ഒമാൻ സ്വദേശി അഹമ്മദ് അൽ ഖരൂസിയെ 'ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റി' എന്ന സ്‍മരണിക നൽകി ക്യാമ്പിൽ വെച്ച് സംഘാടകർ ആദരിച്ചു. ഒമാൻ ഉൾപ്പടെ 162 രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന "വേൾഡ് മലയാളി ഫെഡറേഷൻ' എന്ന പ്രവാസി സംഘടനയുടെ  ആസ്ഥാനം  ഓസ്‍ട്രിയയിലെ വിയന്നയിലാണ്.

Follow Us:
Download App:
  • android
  • ios