കുവൈത്ത് സിറ്റി: പൊതുവഴിയില്‍ മാന്യമല്ലാത്ത പ്രവൃത്തിയിലേര്‍പ്പെട്ട യുവാവിനെയും പെണ്‍കുട്ടിയെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പൊതു സദാചാരം ലംഘിച്ച യുവാവിന്റെയും പെണ്‍കുട്ടിയുടെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി യുവാവിനെയും പെണ്‍കുട്ടിയെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.