ദുബായ് ഡൗണ്‍ടൗണ്‍ അഡ്രസ്സ് സ്‌കൈ വ്യൂ ഹോട്ടലില്‍ ഹംഘടിപ്പിച്ച 'സോഹോളിക്‌സ് ദുബായ്' എന്ന കമ്പനിയുടെ വാര്‍ഷിക യൂസര്‍ കോണ്‍ഫറന്‍സിനിടെ സോഹോ മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക മേഖലാ പ്രസിഡന്റ് ഹൈദര്‍ നിസാം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദുബായ്: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ 2021ല്‍ യുഎഇയില്‍ 58 ശതമാനം വളര്‍ച്ച നേടിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ തൊഴില്‍ ശക്തി ഇരട്ടിയാവുകയും ബിസിനസ് പങ്കാളിത്ത നെറ്റ്‌വര്‍ക്കില്‍ 48 ശതമാനം വര്‍ധനയുണ്ടാവുകയും ചെയ്തു. ദുബായ് ഡൗണ്‍ടൗണ്‍ അഡ്രസ്സ് സ്‌കൈ വ്യൂ ഹോട്ടലില്‍ ഹംഘടിപ്പിച്ച 'സോഹോളിക്‌സ് ദുബായ്' എന്ന കമ്പനിയുടെ വാര്‍ഷിക യൂസര്‍ കോണ്‍ഫറന്‍സിനിടെ സോഹോ മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക മേഖലാ പ്രസിഡന്റ് ഹൈദര്‍ നിസാം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സാസ് ആപ്‌ളികേഷന്റെ ശേഷി തിരിച്ചറിഞ്ഞു കൊണ്ട് ലോക്കല്‍ ബിസിനസുകളില്‍ നിന്നും സോഹോ വന്‍ തോതിലുള്ള വളര്‍ച്ചയാണ് നേടിയതെന്നും, സോഹോയുടെ പ്രൊഡക്റ്റ് പോര്‍ട്‌ഫോളിയോയുടെ വൈപുല്യമനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്തതു വഴി അവയ്ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാനായെന്നും അദ്ദേഹം പറഞ്ഞു. 50ലധികം ബിസിനസ് ആപ്പുകളും സംയോജിത ഉല്‍പന്നമായ 'സോഹോ വണ്‍' മുഖേനയും കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാ തലങ്ങളിലും ഡിജിറ്റൈസേഷന്‍ സാധ്യമാക്കി ഡാറ്റയിലോ മറ്റു സുപ്രധാന കാര്യങ്ങളിലോ തടസ്സങ്ങളോ പ്രശ്‌നങ്ങളോ ഒട്ടും ഇല്ലാതെ തന്നെ മികവ് ആര്‍ജിക്കാനായെന്നും അദ്ദേഹം വിശദീകരിച്ചു.
യുഎഇയില്‍ നിന്നുള്ള കമ്പനികളെ സഹായിക്കാനായതിലൂടെ തങ്ങള്‍ക്ക് സ്വാഭാവികമായ പുരോഗതിയാണുണ്ടായത്. ലോക്കലിസമാണ് സോഹോയുടെ വീക്ഷണം. ലോക്കല്‍ ബിസിനസ് ഇക്കോ സിസ്റ്റത്തിന്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും ഊന്നല്‍ കൊടുത്താണ് തങ്ങള്‍ ഈ മുന്നേറ്റം സാധിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ ഓഫീസുകള്‍ സ്ഥാപിച്ചും യുഎഇയില്‍ നിന്നും കഴിവുള്ളവരെ തെരഞ്ഞെടുത്തും ലോക്കല്‍ പേയ്‌മെന്റ് ഗേറ്റ്‌വേ ഇന്റഗ്രേഷന്‍ പോലുള്ള ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ കഴിഞ്ഞു. ഗവണ്‍മെന്റ് സ്ഥാപനങ്ങളെയും ലോക്കല്‍ ബിസിനസ് നെറ്റ്‌വര്‍ക്കുകളെയും സാങ്കേതികമായി പങ്കാളിത്തത്തിനായി ബന്ധിപ്പിക്കാനും സാധിച്ചു.
ഏക സംരംഭകര്‍ക്കും എല്ലാ തരത്തിലുമുള്ള ബിസിനസുകള്‍ക്കും എന്റര്‍പ്രൈസ് ടെക്‌നോളജി ലഭ്യമാക്കാന്‍ ദുബായ് കള്‍ചറുമായി സോഹോ പങ്കാളിത്തത്തിലെത്തിയിരിക്കുന്നു. അതിന്റെ വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമായി യുഎഇയില്‍ നിന്നുള്ളവരെ ജോലിക്കെടുക്കുന്നു. ആഗോള തലത്തില്‍ ജനകീയമായ ആപ്പുകള്‍ ഏവര്‍ക്കും ലഭ്യമാക്കാന്‍ ശ്രമിക്കുമ്പോഴും, ലോക്കല്‍ ബിസിനസുകള്‍ക്ക് സഹായകമാവാന്‍ പങ്കാളിത്ത ശൃംഖല വര്‍ധിപ്പിച്ചും ഇവിടത്തെ സ്ഥാപനങ്ങളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. 'ബിസിനസ് മാനേജ്‌മെന്റില്‍ സാങ്കേതികതയുടെ പങ്ക്' എന്ന വിഷയത്തില്‍ എമിറേറ്റ്‌സ് അദമി ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനുള്ള പങ്കാളിത്തം പോലെയുള്ള സംരംഭങ്ങള്‍ക്ക് വൈദഗ്ധ്യം പകരാനും സോഹോ ലക്ഷ്യമിടുന്നു.
''മഹാമാരി കാലയളവിലും പല സന്ദര്‍ഭങ്ങളിലെയും അതിന്റെ തരംഗങ്ങളിലും കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് പ്‌ളാറ്റ്‌ഫോം, ലോ-കോഡ് പ്‌ളാറ്റ്‌ഫോം, ബിസിനസ് ഇന്റലിജന്‍സ് ഓഫറിംഗ്‌സ് എന്നിവയില്‍ വന്‍ തോതിലുള്ള ഡിമാന്‍ഡ് വര്‍ധന ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ദ്രുതഗതിയിലുള്ള വിപണി മാറ്റങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനം സുഗമമായും മികച്ച നിലയിലും സാധ്യമാക്കാന്‍ കഴിഞ്ഞു'' -സോഹോ കോര്‍പറേഷന്‍ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മേഖലാ ഡയറക്ടര്‍ അലി ഷബ്ദാര്‍ പറഞ്ഞു.
ബിസിനസുകളുടെ ഓപറേറ്റിംഗ് സിസ്റ്റമായ സോഹോ വണ്‍, ഒരേ ടെക്‌നോളജി സ്റ്റാക്കില്‍ നിര്‍മിച്ച 45ലധികം ആപ്പുകളെ സാന്ദര്‍ഭികമായി സംയോജിപ്പിക്കുന്നതും ഒരു പൊതു ഡാറ്റ മോഡല്‍ പിന്തുണക്കുന്ന ആപ്പുകളെ ഏകീകരിക്കുന്നതുമാണ്. ഡിപ്പാര്‍ട്ട്‌മെന്റല്‍ സിലോകളെ മറികടക്കാനും പ്രക്രിയകള്‍ ഏകീകരിക്കാനും വിവിധ വകുപ്പുകളിലുടനീളമുള്ള ഡാറ്റ സംയോജിപ്പിച്ച് ഫംങ്ഷണല്‍ സ്മാര്‍ട്ട് റിപ്പോര്‍ട്ടിംഗിനും അനലൈിറ്റിക്‌സിനും ബിസിനസ് ഉടമകളെ അനുവദിക്കുന്നതാണിത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
