Asianet News MalayalamAsianet News Malayalam

അവരുടെ കുടുംബം വളരെ ദുഷിച്ച രീതിയിലാകും, അതായിരിക്കും അങ്ങനെ കമന്‍റുകള്‍: കൃഷ്ണകുമാര്‍

നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റൊരാൾക്ക് തല്ലിപ്പൊളി എന്ന് തോന്നിയേക്കാം. അത് ഒരു വശമാണ്. പിന്നെ എന്‍റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെയൊക്കെ എഴുതി കഴിഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്നവരായിരിക്കും അത്.

actor Krishnakumar Reacts on bad comments on daughter birthday photo vvk
Author
First Published Oct 17, 2023, 9:35 AM IST

തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്‍റെത്. ഭാ​ര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാർ മാത്രമല്ല. എല്ലാം കുടുംബാം​ഗങ്ങളും. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. 

അടുത്തിടെ മകളുടെ ജന്മദിനത്തില്‍ മകളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് കൃഷ്ണകുമാറിനെതിരെ ചിലര്‍ മോശം കമന്‍റ് ഇട്ടിരുന്നു. ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുകയാണ് കൃഷ്ണ കുമാര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്‍റെ പ്രതികരണം.

ഈ സംഭവത്തില്‍ കാഴ്ചപ്പാടിന്‍റെ പ്രശ്നമുണ്ട്.ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റൊരാൾക്ക് തല്ലിപ്പൊളി എന്ന് തോന്നിയേക്കാം. അത് ഒരു വശമാണ്. പിന്നെ എന്‍റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെയൊക്കെ എഴുതി കഴിഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്നവരായിരിക്കും അത്. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്. 

നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷെ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം. ഒരാളെ പറ്റി മോശം പറഞ്ഞ് പണം ഉണ്ടാക്കിയാൽ താല്‍ക്കാലം ലാഭം കിട്ടും. എന്നാല്‍ സമയം മോശമാകുമ്പോൾ വരുന്ന അടിയെന്ന് പറഞ്ഞാൽ താങ്ങാനാകാത്ത അടിയാകുമെന്നാണ് ഞാന്‍‌ മക്കളോട് പറയാറ്. 

ബന്ധങ്ങളെ മനസിലാക്കാത്ത ആളുകളുണ്ട്. അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവർക്കുണ്ടാകുന്ന കോംപ്ലക്സ് ആണ് ഇത്തരം മോശം കമന്‍റുകളിലേക്ക് നയിക്കുന്നത്. അതിനെ കുറ്റം പറയാൻ പറ്റില്ല. അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകും ഇത്തരം കമന്‍റുകള്‍. 

അത് ഒരു മകനാണെങ്കിലോ ഒരു മകന് അമ്മയെ കെട്ടിപ്പെടിച്ചൂടേ. എന്റെ അമ്മയും ഞാൻ നല്ല പ്രായവ്യത്യാസമുള്ളവരാണ്. അമ്മ വലിയ സ്നേഹ പ്രകടനങ്ങൾ ഒന്നും കാണിച്ചിട്ടില്ല. അമ്മ എന്നെ കെട്ടിപിടിച്ചതായുള്ള ഓർമ്മപോലും എനിക്കില്ല. പക്ഷെ പിന്നീട് ഒരു ഘട്ടത്തിൽ അമ്മ കിടപ്പിലായി പോയി. അപ്പോൾ ഞാൻ അമ്മയെ എടുക്കുകയും മുന്നിൽ കൊണ്ടുപോയി ഇരുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. അമ്മ വയ്യ എന്നൊക്കെ പറയും. പക്ഷെ ഞാൻ ചെയ്യും. അത് അമ്മയെ തൊടാനും എടുക്കാനുമുള്ള ആഗ്രഹം കൊണ്ടായിരുന്നു. ഇന്ന് എനിക്ക് അമ്മയില്ല.

ഇതുപോലെ ഒരുപാട് പേർ കാണും. ഇത് കാണുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ അച്ഛനെയും അമ്മയെയുമൊക്കെ കെട്ടിപ്പിടിക്കണം, ഉമ്മ കൊടുക്കണം, അവരോട് സ്നേഹത്തിൽ പെരുമാറണം. കാരണം അവരില്ലാതെ വരുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോഴേ അതിന്റെ വേദന അറിയൂ കൃഷ്ണ കുമാർ ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'കേദറിന് ഇത് ആദ്യത്തെ അനുഭവം': കുഞ്ഞുമായി ആ വലിയ യാത്രയ്ക്ക് ഒരുങ്ങി സ്നേഹ ശ്രീകുമാര്‍.!

'എന്നെ സിനിമ രംഗത്ത് നിന്ന് ഔട്ടാക്കാനാണോ ഇത്': കമലിനോട് തുറന്ന് ചോദിച്ച് രജനി, സംഭവം പ്രതിഫല കാര്യത്തില്‍‌.!

Asianet News Live

Follow Us:
Download App:
  • android
  • ios