ബിഗ്ബോസ് മലയാളം രണ്ടാംസീസണിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് വീണ നായര്‍. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്ബോസ് വീട്ടില്‍ കാഴ്‍ചവെച്ചത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം വീണ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനും കുറിപ്പിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. താരത്തിന്റെ പുതിയ ലുക്കും ആരാധകര്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു.

ആര്യ പുതുതായി തുടങ്ങുന്ന കാഞ്ചീവരം സാരി കളക്ഷന്‍സിന്റെ സാരിയിലാണ് വീണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാളുകള്‍ക്കുശേഷം വീണയും ആര്യയും ഒന്നിച്ച് ക്യാമറയ്ക്കുമുന്നിലെത്തുന്ന സന്തോഷവും വീണ പങ്കുവച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാര്‍സ് സീസണ്‍ രണ്ടിലായിരിക്കും രണ്ടുപേരും ഒന്നിച്ച് സ്‌ക്രീനിലെത്തുക. ബിഗ്‌ബോസ് മുതല്‍ക്കെ ആര്യയും വീണയും തമ്മിലുളള സൗഹൃദം മനോഹരമായി മുന്നോട്ടുപോകുന്നുണ്ട്. കൂടിക്കാഴ്ചകളും, ഇരുവരുടേയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും മനോഹരമായ സൗഹൃദം വിളിച്ചോതുന്നതുമാണ്.

ഓപ്പണിംങിന് അധികമില്ലാത്ത ആര്യയുടെ ഏറ്റവും പുതിയ സംരഭമാണ് കാഞ്ചീവരം സാരി കളക്ഷന്‍ എന്നത്. ഔദ്യോഗികമായി ആര്യ ഉദ്ഘാടനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞദിവസങ്ങളിലായി സാരിയുടുത്ത തന്റെ ചിത്രങ്ങള്‍ ആര്യയും പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോളിത കറുത്ത കാഞ്ചീവരത്തില്‍ സുന്ദരിയായെത്തിയ വീണ ചിത്രത്തിനൊപ്പം ആര്യയൊന്നിച്ചുള്ള ഷോയുടെ 

സന്തോഷമറിയിച്ചുള്ള കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിങ്ങനെ

'നാളുകള്‍ക്കു ശേഷം, ബിഗ്ബോസിന് ശേഷം ആദ്യമായി വീണ്ടും ക്യാമറക്കു മുന്നില്‍, അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട കറുത്ത നിറം, പ്രിയപ്പെട്ട സില്‍വര്‍ ആഭരണങ്ങള്‍, ഒപ്പം ഏറ്റവും ഇഷ്ട്ടപെട്ട എന്റെ പ്രിയ സുഹൃത്ത് ആര്യയുടെ കാഞ്ചിവരം സാരി കളക്ഷനില്‍ നിന്നുമുള്ള ഈ സാരിയും. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍. താങ്ക്‌സ് ആര്യാമ്മോ.'