മലയാളിയുടെ പ്രിയപ്പെട്ട ചുരുളന്‍ മുടിക്കാരിയാണ് പേളി മാണി. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും തന്റെ കഴിവുകള്‍ പ്രകടിപ്പിച്ച താരം സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. ഇടയ്ക്കിടെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും മറ്റും വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. മണി ഹെയ്‌സ്റ്റ് എന്ന സ്പാനിഷ് വെബ് സിരീസിലെ കഥാപാത്ര വേഷത്തിലാണ്  പുതിയ ചിത്രം. ബെല്ല ഛാവോ എന്ന ക്യാപ്ഷനോടെയാണ് പേളി ചിത്രം പങ്കുവച്ചിരിക്കുന്നത്.

'മണി ഹൈസ്‌റ്' അല്ലെങ്കില്‍ 'ല കാസ ഡേ പപ്പേല്‍'. എന്ന സ്പാനിഷ് വെബ് സീരീസിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. മണി ഹൈസ്റ്റിലെ പ്രൊഫസറെയും മറ്റു കഥാപാത്രങ്ങളെയും മലയാളി സിനിമാ താരങ്ങളെ പോലെ തന്നെ കേരളയുവതയ്ക്ക് പരിചിതമാണ്. അതിലെ താരങ്ങളുടെ വേഷത്തിലാണ് പേളിയെത്തിയിരിക്കുന്നത്. തലവെട്ടി വച്ചിരിക്കുകയാണ് എന്ന് തോന്നുന്നേയില്ല എന്നാണ് ആളുകള്‍ കമന്റിടുന്നത്. സിരാസിലെ നെയ്‌റോബിയുടെ ചെറിയ കട്ടുണ്ടെന്ന് ചിലരും എന്നാല്‍, ടോക്കിയോ ആണെന്ന് ചിലരും പറയുന്നുണ്ട്. ചുരുണ്ട മുടിയുള്ള ചിത്രമായിരുന്നെങ്കില്‍ സ്റ്റോക്ക്‌ഹോം ആയേനെ എന്നാണ് വേറെ ചിലരുടെ കണ്ടെത്തല്‍.

 
 
 
 
 
 
 
 
 
 
 
 
 

Bella Ciao 😎☔️

A post shared by Pearle Maaney (@pearlemaany) on Apr 26, 2020 at 10:55am PDT

അടുത്തതായി പൊറോട്ടബാങ്ക് കൊള്ളയടിക്കാനണ് പോകുന്നതെന്നും പേളി ഫോട്ടോയുടെ കൂടെ എഴുതിയിട്ടുണ്ട്. മലയാളികള്‍ ലോക്ഡൗണ്‍കാലത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന ഭക്ഷണം പൊറോട്ട തന്നെയാണ്. ഒരുപാടുപേരാണ് യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയകളിലും പൊറോട്ട ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നതും പഠിക്കുന്നതും. ഏതായാലും മണി ഹെയ്സ്റ്റ് ആരാധകരും പേളിയുടെ ആരാധകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.