Asianet News MalayalamAsianet News Malayalam

ആ മെസേജ് ജീവിതത്തിലെ ടേണിംഗ് പൊയന്‍റ്: വെളിപ്പെടുത്തി ശ്രുതി രജനീകാന്ത്

ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയന്‍റ് എന്തായിരുന്നുവെന്നാണ് ചോദ്യം. ഇതിന് ശ്രുതി നല്‍കിയ മറുപടി ജീവിതത്തില്‍ എല്ലാം ടേണിംഗ് പോയന്റുകളായിരുന്നുവെന്നാണ്.

actress sruthi rajanikanth about life turning monents happen through a message vvk
Author
First Published Oct 23, 2023, 7:40 AM IST

കൊച്ചി: ടെലിവിഷന്‍ ലോകത്തെ മിന്നും താരമാണ് ശ്രുതി രജനീകാന്ത്. ആ പേര് പോലെ തന്നെ യുണീക് ആണ് ശ്രുതി. ചക്കപ്പഴത്തിലെ പൈങ്കിളിയായിട്ടാണ് മലയാളികള്‍ ശ്രുതിയെ നെഞ്ചിലേറ്റുന്നത്. അടിപൊളി പ്രകടനവുമായി ചക്കപ്പഴത്തില്‍ നിറഞ്ഞാടുകയാണ് ശ്രുതി രജനീകാന്ത്. ഇടക്കാലത്ത് പരമ്പരയില്‍ നിന്നും ഇടവേളയെടുത്ത ശ്രുതി പിന്നീട് ശക്തമായി തന്നെ തിരികെ വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശ്രുതി രജനീകാന്ത്.

ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയന്‍റ് എന്തായിരുന്നുവെന്നാണ് ചോദ്യം. ഇതിന് ശ്രുതി നല്‍കിയ മറുപടി ജീവിതത്തില്‍ എല്ലാം ടേണിംഗ് പോയന്റുകളായിരുന്നുവെന്നാണ്. ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു മെസേജ് ആണ് ജീവിതം മാറ്റി മറിച്ചതെന്ന് ശ്രുതി പറയുന്നു. 

ആ മെസേജാണ് ശ്രുതിയെ ചക്കപ്പഴത്തിലേക്ക് എത്തിക്കുന്നത്. തന്റെ ജീവിതത്തിലെ ടേണിംഗ് പോയന്റ് അതായിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. ആരാധകരും അത് അംഗീകരിക്കും. ചക്കപ്പഴും പൈങ്കിളിയും നേടിയ കയ്യടികള്‍ തന്നെ അതിനുള്ള തെളിവാണ്. തന്‍റെ സ്‌കിന്‍ സീക്രട്ടും താരം വെളിപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്നതാണത്രേ ശ്രുതിയുടെ സീക്രട്ട്.

പിന്നാലെ തന്‍റെ ജീവിതത്തിലെ വിഷമഘട്ടത്തെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്. ഏഴ് വര്‍ഷത്തോളം ഒരുപാട് സ്ട്രഗ്ള്‍ ചെയ്തു. ഒരുപാട് ശ്രമിച്ചിരുന്നു, പക്ഷെ ഒന്നും എവിടെയും എത്താന്‍ സാധിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്. ഇതോടെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. ബിരുദാന്തര ബിരുദത്തിന് ശേഷം പിഎച്ച്ഡി എടുക്കാനായിരുന്നു ശ്രുതിയുടെ തീരുമാനം.

താനൊരു വെബ് സീരീസ് അഡിക്ടാണെന്നും ശ്രുതി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശ്രുതിയെ അറിയുന്നവര്‍ക്ക് അത് വ്യക്തമായി അറിയുന്ന കാര്യം തന്നെയാണ്. തന്റെ പ്രിയപ്പെട്ട സീരിസിനെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ശ്രുതി സംസാരിക്കുന്നുണ്ട്. ശ്രുതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

'എത്രപേരെയാണ് നമുക്ക് പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റുക', റംസാനുമായുള്ള തന്‍റെ ബന്ധമെന്തെന്ന് ദിൽഷ പ്രസന്നൻ

ലിയോയ്ക്ക് ക്ലാഷ് വച്ച് ബോക്സോഫീസ് വിറപ്പിച്ച് ബാലയ്യ; 'ഭഗവന്ത് കേസരി' ആദ്യ ദിനം നേടിയ കളക്ഷന്‍ ഞെട്ടിക്കും.!

Follow Us:
Download App:
  • android
  • ios