താരകുടുംബം എന്നുപറയുമ്പോള്‍ മലയാളിക്ക് ആദ്യം ഓര്‍മ്മവരിക നടന്‍ കൃഷ്മകുമാറിന്റെ കുടുംബം തന്നെയാകും. അച്ഛനെക്കൂടാതെ മക്കളും സിനിമാലോകത്തേക്ക് കാല്‍വച്ചിരിക്കുകയാണ്. അഹാന സിനിമാമേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതിനു പിന്നാലെ, മൂന്നാമത്തെ മകള്‍ ഇഷാനിയും മമ്മൂട്ടിചിത്രമായ വണ്ണിലൂടെ സിനിമയിലേക്കെത്തിക്കഴിഞ്ഞു.

മകള്‍ അഹാന പങ്കുവച്ച അച്ഛന്‍ കൃഷ്ണകുമാറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. അച്ഛന്‍ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'ഇതാണ് സന്തൂര്‍ ഡാഡി, അങ്കിള്‍ എന്ന് മുഖത്തുനോക്കി വിളിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഞാന്‍ അഹാനയെ കെട്ടാത്തത്, വയസ്സെത്രയാണെന്ന് പറയാമോ, മമ്മൂക്കയെ കടത്തിവെട്ടുമല്ലോ'  തുടങ്ങിയ തരത്തിലാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Father 🤹 @krishnakumar_actor Shot by @syam__babu 💫

A post shared by Ahaana Krishna (@ahaana_krishna) on Feb 19, 2020 at 12:56am PST

ദൂരദര്‍ശനിലും മറ്റും വാര്‍ത്താ അവതാരകനായിരുന്ന കൃഷ്ണകുമാര്‍ പിന്നീട് പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളിക്ക് പ്രിയംങ്കരനാവുകയായിരുന്നു. കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഒരുപാട് സിനിമകളില്‍ വില്ലനായും മറ്റും കൃഷ്ണകുമാര്‍ തിളങ്ങിയിട്ടുണ്ട്.