അച്ഛൻ കൃഷ്ണകുമാർ ഒരു കുഞ്ഞിനെ കയ്യിലെടുത്തിരിക്കുന്ന ഫോട്ടോയാണ് അഹാന ഷെയർ ചെയ്തത്. 

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച 25 വർഷം മുമ്പുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്. തന്റെ ഇപ്പോഴുള്ള ഒരു ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അച്ഛൻ കൃഷ്ണകുമാർ ഒരു കുഞ്ഞിനെ കയ്യിലെടുത്തിരിക്കുന്ന ഫോട്ടോയാണ് അഹാന ഷെയർ ചെയ്തത്. കൃഷ്ണകുമാറിന് സമീപത്തായി ഭാര്യയുമുണ്ട്. 25 വർഷങ്ങൾക്കിടയിൽ എടുത്ത രണ്ടു ചിത്രങ്ങൾ തമ്മിലുള്ള സമാനത കണ്ടെത്താമോയെന്നാണ് അഹാന ചോദിക്കുന്നത്. അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് താനാണെന്നും അഹാന അറിയിക്കുന്നുണ്ട്. 

അതേസമയം, സാരിയല്ലേ എന്നാണ് അഹാനയുടെ ചോദ്യത്തിന് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. പഴയ ഫോട്ടോയിൽ അമ്മ ധരിച്ചിരിക്കുന്നതും പുതിയ ചിത്രത്തിൽ അഹാന അണിഞ്ഞിരിക്കുന്നതും ഒരേ സാരിയാണെന്നാണ് ആരാധകർ കണ്ടുപിടിച്ചത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona