. തന്റെ ഇളയമകൾ കമലയ്ക്ക് രണ്ടുവയസ്സ് ആയിരിക്കുന്ന സന്തോഷത്തെകുറിച്ചാണ് അശ്വതി വാചാലയായത്.

കൊച്ചി: നടിയായും അവതാരകയായും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. നടിയുടെ ഓരോ വിശേഷങ്ങൾക്കും ഏറെ ആരാധകപ്രീതി ലഭിക്കാറുമുണ്ട്. അശ്വതി ജീവിതത്തിലെ പുതിയ സന്തോഷമാണ് പങ്കിട്ടെത്തിയിരിക്കുന്നത്. തന്റെ ഇളയമകൾ കമലയ്ക്ക് രണ്ടുവയസ്സ് ആയിരിക്കുന്ന സന്തോഷത്തെകുറിച്ചാണ് അശ്വതി വാചാലയായത്.

ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം. അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ. പക്ഷേ കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവള് സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവള് അടിക്ക് അടി തിരിച്ചടി മട്ടാണ്.

പത്മയ്ക്ക് ഭക്ഷണം എഴുതി കണ്ടാൽ വയറു നിറയുമെങ്കിൽ ചെറിയവൾ എഴുനേൽക്കുന്നതേ ബിരിയാണി ചോദിച്ചാണ്. അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും സങ്കടമാണെങ്കിൽ ഇളയവൾ ഒരു റ്റാ റ്റാ തന്നാൽ ഭാഗ്യം. ഡീ പപ്പാ ന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളറു പെൻസിൽ മുതൽ ഐ പാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി. പത്മയെ സോഫയിൽ ഇരുത്തി പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്നു നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വച്ചാൽ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി.

View post on Instagram

വഴക്ക് പറഞ്ഞാൽ ‘പാവം വാവയല്ലേ, അമ്മേടെ പൊന്നല്ലേ’ ന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീൻ. അങ്ങനെ മൊത്തത്തിൽ പേരെന്റിങ് എന്ന വാക്ക് റീഡിഫൈൻ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക ! പൊന്നിന് പിറന്നാളുമ്മ- അശ്വതി കുറിച്ചു.

'നിങ്ങൾ നല്ല പെയറാണ് ഒന്നിച്ചുകൂടെ' പ്രേക്ഷകരുടെ ആഗ്രഹത്തെ കുറിച്ച് അനുമോളും ജീവനും

ആദ്യഷോയുടെ ടിക്കറ്റിന് വില 2400 രൂപ വരെ ; 'ജവാന്‍' പ്രീബുക്കിംഗ് കത്തുന്നു.!

Asianet News Live