Asianet News MalayalamAsianet News Malayalam

സിനിമാ സ്വപ്‌നവുമായി നടക്കുന്നവര്‍ക്ക് വഴികാട്ടിയായി ‘സിനിസെൻ’

ഒരു സിനിമാ നിർമ്മാതാവിനോ, സിനിമാ പ്രേമിയോ ഇങ്ങനെ വ്യത്യാസം ഇല്ലാതെ ഏതൊരു വ്യക്തിക്കും അവരുടെ സിനിമാ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഈ പ്ലാറ്റ്ഫോം ഉപകരിക്കും.  

cinizen to make movie dreams come true  vvk
Author
First Published Sep 16, 2023, 3:06 PM IST

കൊച്ചി:  സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്. കാര്യങ്ങൾ കൂടുതൽ സുതാര്യവും, സുഗമവുമായി കൈകാര്യം ചെയ്ത് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെയും, മികച്ച സിനിമ എടുക്കാന്‍ ആഗ്രഹിക്കുന്നവരെയും തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ആവശ്യമായ സകല സേവനങ്ങളും, പിന്തുണയും നൽകാൻ കഴിയുന്ന ലോകവ്യാപക സിനിമാ സമൂഹമാണ് 'സിനിസെൻ'. 

ഒരു സിനിമാ നിർമ്മാതാവിനോ, സിനിമാ പ്രേമിയോ ഇങ്ങനെ വ്യത്യാസം ഇല്ലാതെ ഏതൊരു വ്യക്തിക്കും അവരുടെ സിനിമാ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഈ പ്ലാറ്റ്ഫോം ഉപകരിക്കും.   ആഗോള സിനിമാ അവസരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന അനുകാലിക പ്രസക്തിയുള്ളൊരു കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം എന്നതിന് പുറമേ. കമ്മ്യൂണിറ്റി അംഗങ്ങൾക്ക്  പ്രത്യേക ഇവന്റുകളിലും, വർക്ക്ഷോപ്പുകളിലും പങ്കെടുക്കാന്‍ ഈ കമ്യൂണിറ്റി വഴി മുന്‍ഗണന കിട്ടും.

 'സിനിസെൻ' പ്ലാറ്റ്ഫോമില്‍ പോർട്ട്ഫോളിയോ ലളിതമായി സൃഷ്ടിക്കാന്‍ സാധിക്കും. കമ്യൂണിറ്റിയില്‍ ചേരുന്നവര്‍ക്ക് കഴിവുകളും, സൃഷ്ടികളും ലോകവ്യാപകമായി പ്രദർശിപ്പിക്കാനുള്ള ബ്രഹത്തായ അവസരവുമാണ് സിനിസെൻ ഉറപ്പ് നൽകുന്നത്. കൂടാതെ സിനിസെൻ അഗീകൃതമായ പ്രോജക്റ്റുകൾ പൂർത്തിയാക്കുമ്പോൾ പ്ലാറ്റ്ഫോം വഴി തന്നെ കരാർ പ്രകാരമുള്ള പണം കൃത്യമായി അക്കൗണ്ടിൽ ലഭിക്കുമെന്ന് ഉറപ്പാക്കും. 

മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള പ്രമുഖ നിർമ്മാതാവും, വിതരണക്കാരുമായ കൊക്കേർസിന്‍റെ മേൽനോട്ടത്തിലാണ് 'സിനിസെൻ' പ്രവർത്തിക്കുന്നത് എന്നതിനാൽ ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശനം ചെയ്യുന്നവർക്കാവശ്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ സിനിസെനിന് സാധിക്കും എന്നാണ് അണിയറക്കാരുടെ വിശ്വാസം.  പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കൂടുതലറിയാൻ www.cinizen.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പിആര്‍ഒ പി.ശിവപ്രസാദ്

'റഹ്മാന്‍ ഷോ അലമ്പാക്കിയതിന് ഉത്തരവാദി': ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിജയ് ആന്‍റണി

ധാവണിപ്പെണ്ണായി പ്രേക്ഷകരുടെ സ്വന്തം 'സോണി' ചിത്രങ്ങൾ വൈറല്‍

 

Follow Us:
Download App:
  • android
  • ios