പേളി മാണിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ടെലിവിഷന്‍ ഷോകളിലെ തിളങ്ങുന്ന അവതാരക, നടി, ബിഗ് ബോസ് സീസണ്‍ ഒന്നിലെ റണ്ണറപ്പ് തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് താരത്തിന്. അതുമാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ബിഗ് ബോസ് പ്രണയം സഫലമാക്കി ശ്രീനിഷിനെ വിവാഹം ചെയ്ത താരത്തിന്‍റെ ഓരോ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പേളി പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചുരുളമുടിക്കാരിയായ പേളിയെയാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ഇപ്പോളിതാ നീളത്തില്‍ മുടിയുള്ള പേളി എത്തിയിരിക്കുന്നു. പുതിയ ചിത്രത്തില്‍ അലക്ഷ്യമായി നീളത്തിലുള്ള മുടിയുമായാണ് പേളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുളൻ മുടി ആണെങ്കിലും അല്ലെങ്കിലും ഞങ്ങളുടെ പേളി ക്യൂട്ട് ആണെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്,  ഞങ്ങളുടെ ചുരുളൻ മുടിക്കാരിയാണ് കൂടുതൽ ഭംഗി എന്നും ചിലര്‍ പറയുന്നുണ്ട്. "എനിക്ക് നീണ്ട മുടിവന്നാൽ'' എന്ന ക്യാപ്ഷ്യനിലായിരു്നു താരം ചിത്രം പങ്കുവച്ചത്. ഇത് ഹെയർ എക്സ്റ്റൻഷൻ മാത്രമാണെന്ന് പ്രത്യേകം പേളി പറയുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

If I had long hair 😎 if.... only if... this is an extension 🤪 . . . @matt_atelier click @ratikhavenugopal MUA

A post shared by Pearle Maaney (@pearlemaany) on Mar 11, 2020 at 11:11pm PDT