മലയാളം കോമഡി എന്ന് യൂട്യൂബിലൊന്ന് തിരഞ്ഞ് നോക്കണം, അതില്‍ ജഗതിയുടെ വീഡിയോകളോട് കിടപിടിച്ച് നില്‍ക്കുന്ന വീഡിയോകള്‍, അത് ധര്‍മനും പിഷാരടിയും ചെയ്ത സ്റ്റേജ് ഷോകള്‍ തന്നെയാണ്. മലയാളിയുടെ ഹാസ്യബോധത്തെ ചൂഴ്‌ന്നെടുത്താണോ, ധര്‍മ്മജനും പിഷാരടിയും കോമഡി നിര്‍മ്മിച്ചെടുക്കുന്നതെന്ന് തോന്നാത്തവര്‍ വിരളമായിരിക്കും. സ്‌പോട്ട് കൗണ്ടറുകളും, മറ്റുമായി ധര്‍മ്മജന്‍ വളരെയേറെ കാലമായി പിഷാരടിക്കൊപ്പമുണ്ട്.,എന്നു പറയണോ അതോ, പിഷാരടി ധര്‍മ്മനൊപ്പമുണ്ടെന്നു പറയണോ എന്നതാണ് സംശയം. ഏതായാലും അവരുടെ നര്‍മ്മബോധത്തെ മലയാളികള്‍ നമസ്‌ക്കരിക്കുക തന്നെവേണം.

കൊമേഡിയന്‍ എന്നതിലുപരിയായി ധര്‍മ്മജന്‍ നല്ലൊരു തിരക്കഥാകൃത്തുകൂടിയാണെന്നത് ഇപ്പോഴും പലര്‍ക്കും അറിയാത്ത വിഷയമാണ്. മൂന്ന് മെഗാസീരിയലുകള്‍, ഏഷ്യാനെറ്റിലെ സിനിമാലയിലെ എപ്പിസോഡുകള്‍ എന്നിവയെല്ലാം ധര്‍മ്മജന്റെ എഴുത്തായിരുന്നു. എനിക്കെഴുതാന്‍ കഞ്ചാവോ, മറ്റ് ലഹരികളോ വേണ്ടിവന്നില്ലെന്നു പറഞ്ഞുള്ള താരത്തിന്റെ അഭിമുഖം കഴിഞ്ഞ കാലത്ത് വളരെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഭാര്യയൊന്നിച്ചുള്ള സെല്‍ഫിയാണിപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരം താടിയുള്ള തന്റെ ചിത്രം ക്യാപ്ഷനുകളില്ലാതെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നതെങ്കിലും ആരാധകര്‍ ക്യാപ്ഷനുകള്‍ നിറച്ചിരിക്കുകയാണിപ്പോള്‍.

 
 
 
 
 
 
 
 
 
 
 
 
 

☺️

A post shared by Dharmajan Bolgatty (@dharmajanbolgattyofficial) on Feb 16, 2020 at 12:08am PST

'അന്ത സ്കൂള്‍ പയ്യന്‍ മുഖമെല്ലാം മാറി താടീം മീശേം എല്ലാം വന്ന് സിങ്കക്കുട്ടിമാതിരി വന്ത് നിന്നെയ്', അറിയില്ല നിങ്ങള്‍ക് ആര്‍ക്കും ഇവനെ ഭീകരനാണ് ഇവന്‍ കൊടും ഭീകരന്‍, തുടങ്ങിയ കമന്റുകള്‍കൊണ്ട് ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന്റെ ഒരു ചിത്രത്തിലെ കോമഡിരംഗത്തെ സ്മരിച്ച്, കരിമണിമാല കാരണമാണോ താടി വന്നതെന്നും പലരും ചോദിക്കുന്നുണ്ട്. താന്‍ നായികനായി എത്തുന്ന പുതിയ ചിത്രത്തിനായാണ് പൂടയൊക്കെ വളര്‍ത്തിയിരിക്കുന്നതെന്ന് ധര്‍മജന്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വേദിയില്‍ പറഞ്ഞിരുന്നു.