Asianet News MalayalamAsianet News Malayalam

'അസുഖ വേദനയേക്കാൾ എത്രയോ അപ്പുറമാണ് ചിലരുടെ എൻ്റെ മരണം കാത്തുള്ള നിൽപുകൾ..'

പലപ്പോഴും ജീവിതത്തില്‍ കരിനിഴലായി എത്തിയ അർബുദത്തെ സധൈര്യം നേരിട്ട ശക്തയായ സ്ത്രീ കൂടിയാണ് സ്മിഷ.

former reality show contestant Smisha Arun says about cancer and other people reaction nrn
Author
First Published Nov 12, 2023, 8:51 PM IST

റിയാലിറ്റി ഷോകളിലൂടെ എത്തി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ആളാണ്  സ്മിഷ അരുണ്‍. ഇതിന് മുൻപ് സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ക്ക് സ്മിഷ സുപരിചിതയാണ്. പലപ്പോഴും ജീവിതത്തില്‍ കരിനിഴലായി എത്തിയ അർബുദത്തെ സധൈര്യം നേരിട്ട ശക്തയായ സ്ത്രീ കൂടിയാണ് സ്മിഷ. സോഷ്യൽ മീഡിയയിൽ സജീവമായ സ്മിഷ പങ്കുവച്ചൊരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രോ​ഗത്തിന്‍റെ ബുദ്ധിമു‌ട്ടുകള്‍ വന്നതും അതിനെ പറ്റി ചിലർ പറഞ്ഞ വേദനിപ്പിക്കുന്ന കാര്യങ്ങളും ആമ് സ്മിഷ പങ്കുവച്ചിരിക്കുന്നത്. 
  
ശരീരത്തിൽ ബ്ലെഡ്, പ്ലാസ്മ എന്നിവയുടെ കുറവ് ഉള്ളത് കൊണ്ടാണ് അഡ്മിറ്റ് ആയിരിക്കുന്നത്. അത് അസുഖത്തിന് നല്ല ബുധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഈ അസുഖം കൊണ്ട് ഞാൻ അനുഭവിക്കുന്ന വേദനെയേക്കാൾ എത്രയോ അപ്പുറം ആണ് ചിലരുടെ എൻ്റെ മരണം കാത്തുള്ള നിൽപുകൾ, എന്ന് സ്മിഷ പറയുന്നു.  

സ്മിഷയുടെ വാക്കുകൾ ഇങ്ങനെ

പ്രിയപ്പെട്ട എന്നെ അറിയാവുന്ന നാട്ടുകാരോട്,ബന്ധുക്കളോട്, സുഹൃത്തുക്കളോട് , സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ഞാൻ എന്ന് മരിച്ചു പോകുമെന്ന് എനിക്ക് അറിയില്ല.അതിനെ കുറിച്ചുള്ള ചിലരുടെ വാക്കുകൾ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്.എന്നെ നോക്കുന്ന RCC യിലെ Dr രാജീവ്,Dr പ്രശാന്ത് ഇവർ 2 പേരും എൻ്റെ മുന്നോട്ടുള്ള ട്രീറ്റ്മെൻ്റ് നെ കുറിച്ചും,ഇപ്പൊൾ എനിക്കു നൽകുന്ന ബെസ്റ്റ് ട്രീറ്റ്മൻ്റ് ൻ്റേ ഇടയിൽ ഞാൻ എൻ്റെ മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.bone cancer കൂടി ഉള്ളത് പല സന്ദർഭങ്ങളിലും ഹോസ്പിറ്റൽ admit അകേണ്ടി വന്നിട്ടുണ്ട്. എനിക്ക് കിട്ടുന്ന എല്ലാ നിമിഷവും സന്തോഷം ഉള്ളതാകൻ ഞാൻ ശ്രിക്കാറുണ്ട്. അമൃത ടിവിയിലെ ,,"സൂപ്പർ അമ്മയും മകളും"അതിനു ഉദാഹരണം ആണ്. പലപ്പോളും pain വരുമ്പോൾ അഡ്മിറ്റ് ആകാറുണ്ട്. എന്ന് വച്ച് അത് അവസാന നാളുകൾ ആണ് എന്ന് പറയരുത്, ഇപ്പൊൾ ശരീരത്തിൽ ബ്ലഡ്, പ്ലാസ്മ എന്നിവയുടെ കുറവ് ഉള്ളത് കൊണ്ടാണ് അഡ്മിറ്റ് ആയിരിക്കുന്നത്. അത് അസുഖത്തിന് നല്ല ബുധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് സത്യം ആണ്. ഈ അസുഖം കൊണ്ട് ഞാൻ അനുഭവിക്കുന്ന വേദനെയേക്കൾ എത്രയോ അപ്പുറം ആണ് "ചിലരുടെ എൻ്റെ മരണം കാത്തുള്ള നിൽപുകൾ" ദയവു ചെയ്തു എന്നെ വെറുതെ വിടുക. ഇന്നലെ എൻ്റെ ഒരു DANCE സ്റ്റുഡൻ്റ് എന്നോട് പറഞ്ഞു ടീച്ചറെ DANCE ക്ലാസ്സിലെ മറ്റൊരു കുട്ടി അവളോട് പറഞ്ഞു SMISHA ടീച്ചർ ക്കു ഇനി2,3,  ദിവസം മാത്രേ ജീവിച്ചിരിക്കുഉള്ളൂ എന്നും അത് കേട്ടു എനിക്ക് വിഷമമായി എന്ന് പറഞ്ഞു അ കുട്ടി. വീട്ടിൽ ഞാൻ ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുന്നത് കാത്തു നിൽക്കുന്ന 6 വയസ്സുകാരി ഉണ്ട്, എൻ്റെ 2 പ്രിയപ്പെട്ട BOYS ഉണ്ട്.നിങ്ങൾക്കെല്ലാം അഗ്രഹമുള്ളത് പോലെ എനിക്കും കുടുംബത്തോട് ഒന്നിച്ചു കഴിയാൻ ആണ് ആഗ്രഹം. അല്ലാതെ ഈ മരുന്നിനും, വേദന യ്‌കും ഇടയിൽ പെട്ടു തോറ്റു പോകാൻ അല്ല. എന്നെ സ്നേഹിക്കുന്ന കുറെ പേർ ആഗ്രഹിക്കുന്ന പോലെ ജീവിതത്തിലേക്ക് എനിക്ക് തിരിച്ചു വരണം. സത്യത്തിൽ ഇപ്പൊൾ ഞാൻ കുറെ തിരിച്ചു അറിഞ്ഞു ആരൊക്കെ കൂടെ ഉണ്ട് എന്നത്. അത് ഒരു ഷോക്ക് ഉണ്ടാക്കി കാരണം അത് വിശ്വസിക്കാൻ എൻ്റെ ലൈഫ് അത്ര ഈസി അല്ലായിരുന്നു, പ്രിയപ്പെട്ടവരെ, എന്ത് അസുഖം ആയി കൊള്ളട്ടെ അവരെ വെറുതെ വിടുക, സഹായം പറ്റുമെങ്കിൽ ചെയ്യുക. അവരെ അവരെ പാട്ടിന് വിട്ടെകെടോ. കാൻസർ വന്നവർ ഒക്കെ മരിക്കണം എന്ന് ഇങ്ങനെ വാശി pidikathe.ഇന്ന് ഞാൻ എടുത്ത മരുന്ന് , pain മെഡിസിൻ ഇൻജക്ഷൻ എല്ലാം എടുത്തു സുഖമായി ഉറങ്ങാൻ ഉള്ള സാഹചര്യം RCC യിലേ എൻ്റെ Dr മാർ,നഴ്സ് ഓക്കേ ചേർന്ന് ഉണ്ടക്കിയെങ്കെങ്കിലും രാത്രി 12 മണി ആയിട്ടും ഉറങ്ങാൻ പറ്റാത്ത രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയ എൻ്റെ പ്രിയ ചില സുഹൃത്തുക്കളെ ജീവിക്കാൻ അനുവദിക്കുക ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിനു വിഷമം ഉണ്ടാക്കുന്നു. അതൊക്കെ ട്രീറ്റ്മെൻ്റ് ne bhadikkunnu. ഞാൻ അത്ര ധൈര്യശാലി ഒന്നും അല്ല  വിട്ടേക്കുക yene, എൻ്റെ നാടായ kalleri യിലെ നാട്ടുകാരുടെയം കുറെ നല്ല സുഹൃത്തുക്കളുടെയും, മുതുവിള എന്ന ഗ്രാമത്തിൽ എന്നെ സ്നേഹിക്കുന്ന നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എൻ്റെ കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ എനിക്ക് രക്ത ദാനം തന്ന് സഹായിച്ച, ശാരീരിക അസ്വസ്ഥതകൾ കൊണ്ട് തരാൻ കഴിയാതെ പോയ എല്ലാവർക്കും സ്നേഹം മാത്രം. ഇനിയും ബ്ലഡ് വേണ്ടി വരും എന്നാണ് അറിഞ്ഞത്.A negative ആണ് yente blood ഗ്രൂപ്പ്. എല്ലാ ബ്ലഡ് ഉം ഇപ്പൊൾ സ്വീകരിക്കുന്നുണ്ട്. എല്ലവരോടും സ്നേഹം മാത്രം, നന്ദി.

അമ്പോ വൻ മേക്കോവർ; അനിമൽ ഫ്‌ളോയിൽ ഞെട്ടിക്കാൻ വിശാക് നായർ; 'എക്സിറ്റ്' അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios