Asianet News MalayalamAsianet News Malayalam

പോൺ താരം റോൺ ജെറെമിക്കെതിരെ ഒരു കേസ് കൂടി, ഇത്തവണ ആരോപണം 25 വർഷം സുഹൃത്തായിരുന്ന വനിതയിൽ നിന്ന്

കഴിഞ്ഞ മെയിൽ റോൺ ജെറെമി തന്നെ ഒരു ഹോട്ടലിന്റെ ശുചിമുറിയിൽ വെച്ച് കടന്നുപിടിച്ച് ചുവരോട് ചേർത്തുനിർത്തി, തന്നെ ലൈംഗികമായി സ്പർശിക്കാൻ ശ്രമിച്ചു എന്നാണ് പെൺസുഹൃത്തിന്റെ പരാതി.

fresh case against porn star ron jeremy, this time from friend of 25 years
Author
Los Angeles, First Published Nov 14, 2020, 11:09 AM IST

നിലവിൽ മുപ്പതിലധികം ബലാത്സംഗങ്ങളുടെ പേരിൽ വിചാരണ നേരിട്ട് ജയിലിൽ കഴിയുന്ന പോൺ താരം റോൺ ജെറമിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി ഒരു പുതിയ കേസ് കൂടി. കഴിഞ്ഞ വ്യാഴാഴ്ച ലോസ് ഏഞ്ചലസ് സുപ്പീരിയർ കൗണ്ടി കോർട്ടിൽ ആണ് ഈ ലോ സ്യൂട്ട് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത്തവണ പരാതിയുമായി എത്തിയിട്ടുള്ളത് റോൺ ജെറെമിയുമായി 25  വർഷത്തെ സൗഹൃദം പങ്കുവെക്കുന്ന ചാരിറ്റി കഴ്സൺ ഹോക്ക് എന്ന 44 കാരിയാണ്. കഴിഞ്ഞ മെയിൽ ജെറെമി തന്നെ ഒരു ഹോട്ടലിന്റെ ശുചിമുറിയിൽ വെച്ച് കടന്നുപിടിച്ച് ചുവരോട് ചേർത്തുനിർത്തി, തന്നെ ലൈംഗികമായി സ്പർശിക്കാൻ ശ്രമിച്ചു എന്നും, തന്നെക്കൊണ്ട് അയാളുടെ രഹസ്യഭാഗങ്ങളിൽ നിർബന്ധിച്ച് സ്പർശിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് ചാരിറ്റി ഉന്നയിച്ച പരാതി. ഈ ആക്രമണം തുടങ്ങിയ നിമിഷം തൊട്ടുതന്നെ നിലവിളിച്ചു കുതറി മാറാൻ നോക്കിയ തന്റെ കക്ഷി ഒടുവിൽ ഒരുവിധം രക്ഷപ്പെട്ട് ഇറങ്ങി ഓടി എന്നാണ് ചാരിറ്റിയുടെ അഭിഭാഷകൻ 'ദ പോസ്റ്റ്'നോട് പറഞ്ഞത്. 

സെപ്റ്റംബർ മാസത്തിൽ, പന്ത്രണ്ടു യുവതികളും, ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമാണ് ജെറെമിക്കെതിരെ പരാതിപ്പെട്ടിരുന്നു. ജെറെമിയുടെ ബലാത്സംഗത്തിന്റെ ഇരകൾക്ക് 15 വയസ്സിനും 54 വയസ്സിനും ഇടയിലാണ് പ്രായം. പതിനാറു വർഷത്തെ കാലയളവിനിടെയാണ് മേൽപ്പറഞ്ഞ ആക്രമണങ്ങൾ നടന്നിട്ടുള്ളത്. തന്റെ മേൽ ഉന്നയിക്കപ്പെട്ട പുതിയതും പഴയതുമായ സകല ആരോപണങ്ങളും ജെറെമി കോടതിയിൽ നിഷേധിച്ചു. അതിനു ശേഷം ചെയ്ത ട്വീറ്റിൽ ഇങ്ങനെ കുറിച്ചു,"എനിക്ക് എന്റെ നിരപരാധിത്വം എത്രയും പെട്ടെന്ന് തെളിയിക്കണം. പലരും പിന്തുണയറിയിച്ച് സന്ദേശങ്ങൾ അയക്കുന്നുണ്ട്. എല്ലാവർക്കും എന്റെ നന്ദി".

കഴിഞ്ഞ ജൂൺ 24 -നാണ് ആദ്യമായി റോൺ കേറിമിക്കെതിരെ ഒരു ബലാത്സംഗക്കേസ് ഫയൽ ചെയ്യപ്പെടുന്നത്. റോൺ ജെറെമി തങ്ങളെ ബലാത്സംഗം ചെയ്തു എന്ന ആരോപണമുന്നയിച്ചുകൊണ്ട് മൂന്നു യുവതികളിൽ നിന്ന് പരാതി ലഭിച്ചതായാണ് അന്ന് ലോസ് എയ്ഞ്ചലസ് പൊലീസ് അറിയിച്ചത്. ഹെഡ്ജ് ഡോഗ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന, ഇതുവരെ 1700 -ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള, റോൺ ജെറമി പോൺ സിനിമകളിലെ ഒരു മെഗാസ്റ്റാർ പദവിയിൽ ഇരിക്കുന്ന നടനാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ജെറെമിക്ക് നേരെ തുടർച്ചയായ ബലാത്സംഗ ആരോപണങ്ങൾ ഉയർന്നുവരികയാണ്. അതിന്റെ പേരിൽ അടുത്തിടെ പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ നിന്നും മറ്റും ജെറെമിയെ വിലക്കുന്ന സാഹചര്യം പോലും മുമ്പുണ്ടായിട്ടുണ്ട്.  

 മൂന്നു യുവതികളെ ജെറെമി ബലാത്സംഗം ചെയ്തു എന്നും നാലാമത് ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമായിരുന്നു റോൺ ജെറെമിക്കെതിരെ ഉയർന്ന ആദ്യഘട്ടത്തിലെ നാല് വ്യത്യസ്ത പരാതികളിൽ ഉന്നയിക്കപ്പെട്ടിരുന്ന ആക്ഷേപം. ഈ ആക്രമണങ്ങൾ വെസ്റ്റ് ഹോളിവുഡിൽ 2014 മുതൽക്കിങ്ങോട്ട് പല കാലങ്ങളിലായി നടന്നിട്ടുള്ളവയാണ്. മൂന്ന് ബലാത്സംഗങ്ങൾ 2017 -2019 കാലഘട്ടത്തിൽ ഒരേ ബാറിൽ വെച്ചാണ് നടന്നിരിക്കുന്നത്. 

തന്റെ കക്ഷിക്കുനേരെ ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ അതിശയകരമാണ് എന്നും ജെറെമി തീർത്തും നിരപരാധിയാണ് എന്നുമാണ് അന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്റ്റുവർട്ട് അറിയിച്ചത്. " ജെറെമി ഒരു പോൺ താരമായിരിക്കാം, പക്ഷേ, അദ്ദേഹം ഒരു റേപ്പിസ്റ്റ് അല്ല.  40 വർഷത്തിലധികം നീണ്ടുനിന്ന  തന്റെ കരിയറിനിടെ ജെറെമി ചുരുങ്ങിയത് 4000 -ലധികം യുവതികളുടെ ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും. സ്ത്രീകളിൽ പലരും ഒരു പോൺ താരം എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധിക്ക് മുന്നിൽ സ്വയം സമർപ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണ്" എന്നും അന്ന് അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

റൊണാൾഡ്‌ ജെറെമി ഹയാട്ട് എന്നാണ് ജെറെമിയുടെ യഥാർത്ഥനാമം. ഒരു ഫിസിക്സ് അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ജെറെമി, ബ്രോഡ്‍വെ നാടകങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുമാറ്റിയത് എങ്കിലും, പിന്നീട് പോൺ ഫിലിമിൽ അഭിനയിക്കുന്നത് ഒരു കരിയർ  ആയി  തെരഞ്ഞെടുക്കുകയായിരുന്നു. നിരവധി പോൺ സിനിമകളിൽ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ജെറെമിക്ക് ഇന്ന് ചുരുങ്ങിയത് ആറു മില്യൺ ഡോളറിന്റെയെങ്കിലും ആസ്തിയുണ്ട്. ഈ ഈ ലൈംഗിക പീഡനാരോപണങ്ങളുടെ പേരിൽ പല പോൺ ഫിലിം നിർമാതാക്കളും തങ്ങളുടെ പുതിയ പ്രോജക്ടുകളിൽ നിന്ന് ജെറെമിയെ ഒഴിവാക്കിയതായി അറിയിച്ചുകൊണ്ടും ട്വീറ്റുകൾ ഇട്ടിരുന്നു

Follow Us:
Download App:
  • android
  • ios