'പൗര്‍ണമിത്തിങ്കളാ'യെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ താരമാണ് ഗൗരി കൃഷ്‍ണ (Gowri Krishnan). പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിക്കും ഗൗരിയെ സ്‌നേഹിക്കുന്നവര്‍ക്കും ആ ഒരു ഫീല്‍ മാറിയില്ലെന്നുവേണം പറയാന്‍.

'പൗര്‍ണമിത്തിങ്കളാ'യെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ താരമാണ് ഗൗരി കൃഷ്‍ണ (Gowri Krishnan). പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിക്കും ഗൗരിയെ സ്‌നേഹിക്കുന്നവര്‍ക്കും ആ ഒരു ഫീല്‍ മാറിയില്ലെന്നുവേണം പറയാന്‍. 'എന്ന് സ്വന്തം ജാനി', 'സീത' തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പുതിയ പരമ്പരയുടെ വിശേഷവും താരം അടുത്തിടെ പങ്കുവച്ചിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലെ 'മിനിസ്റ്റര്‍ ഗായത്രി ദേവി'യായി ഇനി സ്‌ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്ത അടുത്തിടെയാണ് ഗൗരി പങ്കുവച്ചത്.

YouTube video player


ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗൗരി കൃഷ്‍ണൻ വിവാഹിതയാവുകയാണ്. ഗൗരി നായികയായ ‘പൗർണമിത്തിങ്കൾ’ പരമ്പരയുടെ സംവിധായകൻ മനോജ് പേയാട് ആണ് വരൻ. വിവാഹ നിശ്ചയ വിവരം താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അറിയിച്ചത്. മനോജ് സാറിന്റെയും (പൗർണമിത്തിങ്കളിന്റെ സംവിധായകൻ) എന്റെയും വിവാഹനിശ്ചയമാണ്. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണം. ഗൗരി കുറിച്ചത്. യുട്യൂബ് ചാനലിൽ വിവാഹനിശ്ചയ ദൃശ്യങ്ങളും ഗൗരി പങ്കുവച്ചിട്ടുണ്ട്. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മനോജിനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.


വരനെ കുറിച്ച് കൂടുതലൊന്നും താരം ഇതിനുമുമ്പ് വെളിപ്പെടുത്തിയിരുന്നില്ല. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമേ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ. ഇപ്പോഴിതാ ഭാവി ഭർത്താവിനെ പരിചയപ്പെടുത്തി ചിത്രങ്ങളും വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗൗരി. 

View post on Instagram


'അനിയത്തി' എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണ സീരിയൽ രംഗത്തേക്ക് എത്തിയത്. 'കാണാക്കണ്‍മണി', 'മാമാങ്കം', 'സീത', 'എന്ന് സ്വന്തം ജാനി', 'അയ്യപ്പ ശരണം' തുടങ്ങി നിരവധി പരമ്പരകളിൽ വേഷമിട്ടു. 'പൗര്‍ണമിത്തിങ്കളി'ലെ വേഷത്തിലൂടെയാണ് ഗൗരി ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയത്. 'പൗർണമിത്തിങ്കളി'ൽ വിഷ്‍ണു നായരാണ് താരത്തിനൊപ്പം അഭിനയിച്ചിരുന്ന പെയര്‍ താരം. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രങ്ങളോടുള്ള ഇഷ്‍ടം വ്യക്തമാക്കുന്നതാണ് ഇരുവര്‍ക്കുമായി ആരാധകര്‍ നല്‍കിയ 'പ്രേമി' എന്ന പേര്. വിഷ്‍ണുവിനെയാണോ ഗൗരി വിവാഹം ചെയ്യുന്നതെന്ന തരത്തിൽ വരെ ചോദ്യങ്ങളും ആരാധകർ ഉന്നയിച്ചിരുന്നു. എന്നാൽ നായകന്റെ വിവാഹ വാർത്തയെത്തിയതോടെ ഗോസിപ്പുകൾ അവസാനിച്ചു. പിന്നീടങ്ങോട്ട് ഗൗരിയുടെ വിവാഹ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അടുത്തിടെ അഭിമുഖത്തിൽ വിവാഹ വിശേഷം പങ്കുവച്ചതോടെയാണ് ആരാധകർ സീരിയലിനകത്തെ പ്രണയ വിശേഷം അറിഞ്ഞത്. 

View post on Instagram
View post on Instagram