കൊവിഡ് വ്യാപനം മൂലം ലോക്ഡൗണ്‍ ആയതോടെ പഴയ ചിത്രങ്ങള്‍ പങ്കുവച്ചാണ് സിനിമാ താരങ്ങളെല്ലാം തൃപ്തരാകുന്നത്. നടി ഇല്യാന ഡിക്രൂസും കൊവിഡ് കാലത്തിന് മുമ്പുള്ള തന്‍റെ ചിത്രം പങ്കുവച്ചു. ഇന്നലെ ലോക ഭൗമ ദിനത്തിനായിരുന്നു താരത്തിന്‍റെ 'ത്രോബാക്ക്' ചിത്രം. 

കറുത്ത ബിക്കിനിയില്‍ പ്രിന്‍റഡ് ഷാള്‍ ധരിച്ച് ബീച്ചിനോട് ചേര്‍ന്നുള്ള ഇളം വെയിലില്‍ മയങ്ങുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വെള്ള ബിക്കിനിയിലുള്ള മറ്റൊരു ചിത്രം ഇല്യാന പങ്കുവച്ചിരുന്നു. 

View this post on Instagram

Grateful, always. 🖤 #earthday

A post shared by Ileana D'Cruz (@ileana_official) on Apr 22, 2020 at 1:20am PDT

അഭിഷേക് ബച്ചനൊപ്പമുള്ള ബിഗ് ബുള്ളാണ് താരത്തിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൂക്കി ഗുലാതിയാണ്.