''ബാലന്‍സ് നഷ്ടപ്പെട്ടാല്‍ അതിനാടകീയമായി അവസാനിപ്പിക്കാം'' എന്ന കുറിപ്പോടെയാണ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്...

തന്‍റെ നൃത്തച്ചുവടുകൊണ്ട് ആരാധകരെ എപ്പോഴും കയ്യിലെടുക്കാറുണ്ട് നടി ജാന്‍വി കപൂര്‍. നേരത്തെ ജാന്‍വിയുടെ ബെല്ലി ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു ഡാന്‍സ് നമ്പറുമായി എത്തിയിരിക്കുകയാണ് താരം. ദേവ് ആനന്ദും വഹീദ റഹ്മാനും അഭിനയിച്ച 1965 ലെ ഗൈഡ് എന്ന ചിത്രത്തിലെ പിയ തോസെ നൈന ലഗാ രെ എന്ന ഗാനത്തിനാണ് ഇത്തവണ ജാന്‍വി ചുവടുവച്ചിരിക്കുന്നത്. 

നീലയില്‍ വെള്ളപ്പൂക്കളുള്ള അനാര്‍ക്കലി ധരിച്ചാണ് ജാന്‍വി നൃത്തം ചെയ്തത്. ''ബാലന്‍സ് നഷ്ടപ്പെട്ടാല്‍ അതിനാടകീയമായി അവസാനിപ്പിക്കാം'' എന്ന കുറിപ്പോടെയാണ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രാജ്‍കുമാര്‍ റാവുവിനൊപ്പമുള്ള റൂഹി അഫ്സ, കാര്‍ത്തിക് ആര്യനൊപ്പം ദോസ്താന 2, കരീന കപൂറിനും റണ്‍വീര്‍ സിംഗിനുമൊപ്പം കരണ്‍ ജോഹര്‍ ചിത്രം തക്ത് എന്നിവയാണ് ജാന്‍വിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. 

View post on Instagram

2018ല്‍ ശശാങ്ക് ഖൈതന്‍റെ ധഡക്കിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇഷാന്‍ ഖട്ടറായിരുന്നു ജാന്‍വിയുടെ ആദ്യ നായകന്‍. മറാത്തി ചിത്രം സായ്റാത്തിന്‍റെ റിമേക്കാണ് ധഡക്ക്