ചിത്രയുടെ കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്.

ലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെ എസ് ചിത്ര. തന്റെ മധുരമൂറുന്ന സ്വരമാധുരിയിൽ ഒരുപിടി മികച്ച ​ഗാനങ്ങൾ സമ്മാനിച്ച് കേരളത്തിന്റെ വാനമ്പാടി എന്ന ഖ്യാതിയും ചിത്ര സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രയുടെ കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്. ചെറിയ മാറ്റങ്ങള്‍ മാത്രമേ ചിത്രക്ക് ഇപ്പോഴുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. 

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇതിനു പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ച ചിത്രക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2005-ലാണ് ചിത്രയ്ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഈ വർഷം പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ചിത്രയെ ആദരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona