സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥയാണ് പരമ്പര പറയുന്നത്. 

ലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പരമ്പര റേറ്റിങ്ങിലും മുന്നില്‍ തന്നെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥയാണ് പരമ്പര പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് വീട്ടിലും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരുന്ന വീട്ടമ്മയാണ് സുമിത്ര. തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ മീരാ വാസുദേവാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള പരമ്പരയില്‍ സുമിത്രയെ സ്‌നേഹിക്കുന്ന മക്കള്‍ ഒരു സെറ്റും അച്ഛന്റെ കൂടെയുള്ള മക്കള്‍ വേറൊരു സെറ്റുമാണ്. മകള്‍ ശീതളും മകന്‍ പ്രതീഷുമാണ് അമ്മയെ സപ്പോര്‍ട്ട് ചെയ്യുന്ന മക്കള്‍. അച്ഛന്‍ കഥാപാത്രമായ സിദ്ധാര്‍ത്ഥ് വേദികയെയാണ് രണ്ടാമതായി വിവാഹം കഴിച്ചിരിക്കുന്നത്. പരമ്പരയില്‍ ഇരുവരും ഹണിമൂണ്‍ ട്രിപ്പിലാണിപ്പോള്‍. പരമ്പരയില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പ്രശ്‌നങ്ങളെല്ലാമാണെങ്കിലും സെറ്റിലെല്ലാവരും ആഘോഷത്തിന്റെ മൂഡാണ്. അത്തരത്തില്‍ പരമ്പരയില്‍ ശീതളായെത്തുന്ന അമൃത കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ വ്യത്യസ്തമായ കമന്റുകൊണ്ട് വൈറലാക്കിയിരിക്കുന്നത്.

പരമ്പപരയിലെ മക്കളും മരുമക്കളുമായ അനിരുദ്ധ്, പ്രതീഷ്, ശീതള്‍, അനന്യ. സിദ്ധാര്‍ത്ഥിന്റെ രണ്ടാംഭാര്യയായ വേദിക എന്നിവര്‍ ചേര്‍ന്ന സെല്‍ഫിയാണ് അമൃത പങ്കുവച്ചത്. ''ഓഹോ അപ്പോള്‍ നിങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണല്ലേ.. നിങ്ങള്‍ എല്ലാവരും കൂടെ ചേര്‍ന്ന് സുമിത്രയെ പറ്റിക്കുകയാണല്ലേ..'' എന്നാണ് ഒരു ആരാധിക ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. സമാന തരത്തിലുള്ള കമന്റുകള്‍ സെറ്റിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകാറുണ്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരും സന്തോഷത്തോടൊയുള്ള ചിത്രങ്ങള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona