നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന താരമാണ് സണ്ണി ലിയോണ്‍. ഏറെ ആരാധകരുള്ള താരത്തിന്‍റെ ഓരോ ചെറിയ വിശേഷങ്ങളും വാര്‍ത്തയാകാറുണ്ട്.  അതേ പോലെ തന്നെ നിരന്തരം വിവാദങ്ങളിലും വാര്‍ത്തകളിലും ഇടം നേടുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. 

ഇത്തരം താരങ്ങളെ കുറിച്ച് ഗോസിപ്പ് പ്രചരിക്കാന്‍ അധികം സമയം വേണ്ടെന്ന് പറയേണ്ടല്ല. ഇത്തവണ ഇരുവരെയും ചേര്‍ത്തുവച്ചാണ് ഗോസിപ്പുകള്‍ പരക്കുന്നത്. എയര്‍പ്പോര്‍ട്ടില്‍, ഒറ്റനോട്ടത്തില്‍ കോലിയോട് വളരെയധികം സാദൃശ്യം തോന്നുന്ന ഒരു വ്യക്തി സണ്ണി ലിയോണിനൊപ്പം കണ്ടതാണ് ഗോസിപ്പുകളുടെ തുടക്കം. എയര്‍പോര്‍ട്ടില്‍ സണ്ണിയ്‌ക്കൊപ്പം ലഗ്ഗേജുമായി നടക്കുന്നതാണ് വീഡിയോയിലുള്ളത്.

എന്നാല്‍ ഇത് അപരനാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളും വിവരങ്ങളും പുറത്തുവന്നിട്ടും സോഷ്യല്‍ മീഡിയയില്‍ വീഡിയോ കിടന്നു കറങ്ങുകയാണ്. ഐപിഎല്‍ നടക്കുന്നതിനിടെ കോലി സണ്ണി ലിയോണിനൊപ്പം എവിടെ പോയതാണെന്ന തരത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോ ഇപ്പോഴും പ്രചരിക്കുന്നത്.

View post on Instagram