മിമിക്രി രം​ഗത്തു നിന്നുമാണ് ദിലീപ് ബി​ഗ് സ്ക്രീനിൽ എത്തുന്നത്.

ലയാളികളുടെ പ്രിയ നടൻ ദിലീപിന്റെ(dileep) പിറന്നാളായിരുന്നു(birthday) ഇന്ന്. വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് താരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ മകൾ മീനാക്ഷി പങ്കുവച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. ദിലീപിനൊപ്പമുള്ള തന്റെ കുട്ടിക്കാല(childhood) ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ(meenakshi) ആശംസ. 

‘ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യു’ ചിത്രത്തിന് അടിക്കുറിപ്പായി മീനാക്ഷി കുറിച്ചു. ദിലീപിന്റെ ആരാധകരും മീനാക്ഷിയുടെ സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകൾ നേർന്നത്.

View post on Instagram

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം. അനുജത്തിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. 54-ാം ജന്മദിനമാണ് ദിലീപ് ഇന്ന് ആഘോഷിച്ചത്. അനു സിതാര, ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ, സുരാജ് വെഞ്ഞാറമ്മൂട്, സണ്ണി വെയ്ൻ, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങൾ ദിലീപിന് ആശംസകൾ നേർന്നു. 

Read Also; ആദ്യക്ഷരം കുറിച്ച് മഹാലക്ഷ്മി ; സന്തോഷം പങ്കുവച്ച് ദിലീപ്, ആശംസകളുമായി ആരാധകരും

മിമിക്രി രം​ഗത്തു നിന്നുമാണ് ദിലീപ് ബി​ഗ് സ്ക്രീനിൽ എത്തുന്നത്. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകൾ ദിലീപിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് റിലീസ് കാത്തിരിക്കുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്ന്. നാദിർഷയാണ് ചിത്രത്തിന്റെ സംവിധായകൻ.