ഈറൻ വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോയ്ക്ക് താഴെ ഡ്രസ് കുറഞ്ഞുവരികയാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ രസകരമായി കൂളായിട്ടായിരുന്നു അഞ്ജലിയുടെ മറുകമന്റ്.

രസകരമായ ഫോട്ടോഷൂട്ടുകളും മറ്റു ചിത്രങ്ങളും നിരന്തരം പങ്കുവയ്ക്കുന്ന നടിയാണ് അഞ്ജലി അമീർ. അടുത്തിടെ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി താരം എത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഞ്ജലി. ഗ്ലാമറസ് ചിത്രമാണ് അഞ്ജലി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ആരാധകർ ഇടുന്ന കമന്റും മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഈറൻ വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോയ്ക്ക് താഴെ ഡ്രസ് കുറഞ്ഞുവരികയാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ രസകരമായി കൂളായിട്ടായിരുന്നു അഞ്ജലിയുടെ മറുകമന്റ്. തെലുങ്ക് സിനിമയിൽ അവസരത്തിനായിട്ടാണെന്നായിരുന്നു അഞ്ജലി പറഞ്ഞത്. അഞ്ജലിയുടെ ചിത്രവും കമന്റും മറുകമന്റും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പേരന്‍പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. സിനിമയിലൂടെ പ്രേക്ഷകമനസില്‍ സ്ഥാനം നേടിയ അഞ്ജലി പിന്നീട് ബിഗ് ബോസ് സീസണ്‍ ഒന്നിലും പങ്കെടുത്തു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കകം താരം പുറത്തേക്ക് പോവുകയും ചെയ്തു. അഞ്ജലി തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം ആരാധകരോട് നേരത്തെ താരം പങ്കുവച്ചിരുന്നു.

View post on Instagram