ബിഗ് ബോസിന് മുമ്പ് ടിക് ടോക്ക് താരമെന്ന നിലയില‍ാണ് ഫുക്രുവിനെ എല്ലാവരും അറിഞ്ഞിരുന്നത്. വ്യത്യസ്തമായ വീഡിയോകളിലൂടെ ടിക് ടോക് കാഴ്ചക്കാരെ രസിപ്പിച്ച കൊച്ചുപയ്യന്‍. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് എത്തിയതോടെ ഫുക്രുവിന്‍റെ റേഞ്ച് തന്നെ മാറി. ഫുക്രുവിന്‍റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. 

ആശംസകളുടെ കുത്തൊഴുക്കായിരുന്നു താരത്തിന് ഇന്നലെ. നിരവധി താരങ്ങള്‍ ആശംസകളുമായി എത്തി. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും വലിയ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ഫുക്രു. ലോക്ക്ഡൗണായതിനാല്‍ വീട്ടില്‍ തന്നെയിരുന്നാണ് ഫുക്രുവിന്‍റെ പിറന്നാളാഘോഷം. എങ്കിലും വിലപ്പെട്ട സമ്മാനം ഫുക്രുവിനെ തേടിയെത്തി. ഒരിക്കലും മറക്കാനാകാത്തതും സുന്ദരവുമായ സമ്മാനമാണ് ഫുക്രുവിനെ തേടിയെത്തിയത്.

 'പിറന്നാൾ ആണെന്ന് അറിഞ്ഞു. എല്ലാ വിധ ആശംസകളും, ഒരുപാട് സ്നേഹവും പ്രാര്‍ത്ഥനയും, നല്ല ബെര്‍ത്ത് ഡേയായി മാറട്ടെ. വീട്ടില്‍ തന്നെയിരിക്കുക, പുറത്തൊന്നും പോകേണ്ട, അടുത്ത ബെര്‍ത്ത് ഡേ വളരെ നന്നായി കൊണ്ടാടാം.. ലാലാണ് മോഹന്‍ലാല്‍'- എന്ന ലാലിന്‍റെ ശബ്ദസന്ദേശമായിരുന്നു അത്. ഫുക്രു തന്നെയാണ് വിശേഷം സോഷ്യൽ മീഡിയ വഴി അറിയിച്ചതും. തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും മികച്ചത്, ഏറ്റവും വലിയ സമ്മാനം എന്നാണ് താരം  ശബ്ദസന്ദേശം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റയിൽ കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

My Biggest birthday gift 💝 Thank you so much laletta❤️

A post shared by Fukru - Krishna Jeev (@fukru_motopsychoz) on Apr 28, 2020 at 11:05pm PDT