ആശിഖ് അബുവിന്‍റെ പുതിയ ചിത്രം വൈറസ് പണിപ്പുരയിലാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. കേരളത്തെ പേടിപ്പച്ച നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ടാണ് ചിത്രം  ഒരുങ്ങുന്നത്.  വൈറസിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് ചിത്രത്തെ ചര്‍ച്ചയിലെത്തിക്കുന്നത്.

ചിത്രത്തില്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ വേഷത്തില്‍ നടി രേവതി എത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ രേവതിയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇത് ശരിക്കും ശൈലജ ടീച്ചര്‍ തന്നെയാണോ എന്ന് തോന്നിപ്പോകുമെന്നാണ് കമന്‍റ്. മേക്ക് ഓവറിന് അത്രയും സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണന്‍,റഹ്മാന്‍, ഇന്ദ്രന്‍സ്, മഡോണ, തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ വേഷമിടുന്നുണ്ട്.