വി.കെ പ്രകാശ് ഒരുക്കുന്ന നവ്യാ നായരുടെ ഒരുത്തി ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. നവ്യാനായരുടെ ഒരുപാടു കാലത്തിനു ശേഷമുള്ള  മടങ്ങിവരവാണ് ഒരുത്തി. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മ്മാണം ബെന്‍സിയുമാണ്. ഒരുത്തി ഷൂട്ടിംഗിനിടെ നടന്ന രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ.

കുമ്പളങ്ങിയിലെ ഒരു ചേട്ടനൊപ്പമുള്ള സെല്‍ഫിയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് -

ചേട്ടന്‍ :മോളേ പേരെന്താ.?
ഞാന്‍: നവ്യാ നായര്‍
ചേട്ടന്‍: നവ്യാ നായര്‍ ഫസ്റ്റോ അതോ സെക്കന്‍ഡ് വല്ലോരും വന്നോ ?
ഞാന്‍: ഇല്ല ചേട്ടാ ഞാന്‍ പഴയ അതേ ആള് തന്നയാ. (മര്യാദയ്ക് കണ്ണട മാറ്റി) ചേട്ടനും എനിയ്ക്കും ആനന്ദം .. ഞാന്‍ സെല്‍ഫിയെടുത്തു.

ഇത് പഴയ നമ്മുടെ നവ്യ തന്നെയാണോ അതോ, കാലം കഴിഞ്ഞപ്പോള്‍ പുതിയ വല്ല നവ്യയെന്ന് പേരുള്ള നടിയും എത്തിയോ എന്ന് ചോദിച്ച ചേട്ടനോട്, താന്‍ പഴയ നവ്യ തന്നെയെന്ന് പറ‍ഞ്ഞാണ് താരം സെല്‍ഫി എടുതതത്.