സൗഹൃദത്തിന്റെ ഉള്ളുതൊടുന്ന കുറിപ്പുമായി രാജ് കലേഷ്. ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മാജിക്കും പാചകവുമായി മലയാളികളുടെ മനസ്സിലിടംപിടിച്ച താരമാണ് രാജ് കലേഷ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ഉറ്റസുഹൃത്തായ ഇഷാന്‍ ദേവിനെ കണ്ടുമുട്ടിയ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. കലേഷിന്റെ അവതരണത്തില്‍ കാണുന്നതുപോലെയുള്ള, തന്റെ സ്വതസിദ്ധമായ തമാശരീതിയില്‍ താരമെഴുതിയ കുറിപ്പ് ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.

''ഇവന്‍ പണ്ട് സംഗീത സംവിധാനം തുടങ്ങിയകാലത്ത് ശല്യം ചില്ലറയൊന്നുമായിരുന്നില്ല! ഒരു പാട്ട് നാന്നൂറു തവണ പാടിക്കേള്‍പ്പിക്കും! 'കൊള്ളാമോ അളിയാ' എന്നുള്ള ചോദ്യം വേറെയും. ചെന്നൈയില്‍ സ്റ്റുഡിയോ തുടങ്ങിയശേഷമാണ് ആ ശല്യം കുറഞ്ഞത്! കുറെ കാലത്തിനു ശേഷം ഇന്ന് മുന്നില്‍ വന്ന്ചാടി! എന്തായാലും അളിയന്‍ ഇപ്പൊ വലിയ മ്യൂസിക് ഡയറക്ടര്‍ ഒക്കെയായി! ഇനി കുറേനാള്‍ തമിഴര്‍ അനുഭവിക്കട്ടെ.''

View post on Instagram

സോഷ്യല്‍മീഡിയയില്‍ നിരവധി ആളുകളാണ് താരങ്ങളുടെ സൗഹൃദത്തിന് ആശംസകളുമായെത്തിയിരിക്കുന്നത്. ഇഷാന്‍ദേവിന്റെ സംഗീതത്തോടുള്ള സ്‌നേഹവും സന്തോഷവും ആരാധകര്‍ കമന്റായി നിറയ്ക്കുന്നുണ്ട്.